Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്ത് വൻ സ്വർണവേട്ട; കൊച്ചി, കണ്ണൂർ, കോഴിക്കോട് ഡിആർഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അഞ്ച് കോടിയിലധികം രൂപയുടെ സ്വർണബിസ്‌ക്കറ്റുകൾ

സംസ്ഥാനത്ത് വൻ സ്വർണവേട്ട; കൊച്ചി, കണ്ണൂർ, കോഴിക്കോട് ഡിആർഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അഞ്ച് കോടിയിലധികം രൂപയുടെ സ്വർണബിസ്‌ക്കറ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് നടന്ന പരിശോധനയിൽ അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വർണബിസ്‌കറ്റുകൾ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർ.ഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇതോടെ ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്.

ഇന്ന് രാവിലെയോടെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരിൽ നിന്നായി 11.2 കിലോ ഗ്രാം സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന നാല് പേർ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വർണവുമായി എത്തിയത്. അതേ സമയം വിമാനത്താവളത്തിൽ പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളിൽ നടത്തിയ തിരച്ചിലിൽ 3.2 കിലോ സ്വർണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ പാനൂർ സ്വദേശിയിൽ നിന്നു 2.900 കിലോഗ്രാം സ്വർണവും രാവിലെ 9ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരിൽ നിന്നും സ്വർണം പിടികൂടുകയായിരുന്നു. ദുബായ് യാത്രക്കാരൻ മൈക്രോ വേവ് ഓവനിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്നും സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ യൂണിറ്റുകൾ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പിടിയിലായവർ ഇതിലെ കണ്ണികൾ മാത്രമാണെന്നും ഇതിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സംശയിക്കുന്നതെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP