Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തബുവിനൊപ്പം ചുള്ളൻ ലുക്കിൽ ജയറാം; അല്ലു അർജ്ജുനൊപ്പം നടനെത്തുന്ന തെലുങ്ക് ചിത്രത്തിലെ പോസ്റ്റർ വൈറൽ; യൂത്തന്മാർക്ക് വെല്ലുവിളിയെന്ന് ആരാധകർ

തബുവിനൊപ്പം ചുള്ളൻ ലുക്കിൽ ജയറാം; അല്ലു അർജ്ജുനൊപ്പം നടനെത്തുന്ന തെലുങ്ക് ചിത്രത്തിലെ പോസ്റ്റർ വൈറൽ; യൂത്തന്മാർക്ക് വെല്ലുവിളിയെന്ന് ആരാധകർ

സ്വന്തം ലേഖകൻ

പുതിയ അല്ലു അർജുൻ ചിത്രത്തിനായുള്ള നടൻ ജയറാമിന്റെ മേക്ക് ഓവർ ഏറെ വൈറൽ ആയിരുന്നു. തടി കുറച്ച് സ്ലിം ആയിട്ടുള്ള ചിത്രം ജയറാം തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. കഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. 'ഭാഗ്മതി'ക്ക് ശേഷം ജയറാം തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോളിതാ നായിക തബുവിനൊപ്പമുള്ള ചിത്രം ജയറാം പേജിൽ പങ്ക് വച്ചതോടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തിൽ അല്ലുവിന്റെ അച്ഛനായിട്ടാണ് ജയറാം വേഷമിടുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് മെിലഞ്ഞ് സുന്ദരനായിയാണ് ചിത്രത്തിൽ ജയറാം എത്തുന്നത്. ബോളിവുഡ് താരം തബുവാണ് ജയറാമിന്റെ നായികയാകുന്നത്. സെപ്റ്റംബർ പകുതിയോടുകൂടി ജയറാമിന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും.

അല വൈകുന്തപുരം ലോ എന്ന് പേരിട്ട ചിത്രം ഹിറ്റ് മേക്കർ ത്രീവിക്രം ശ്രീനിവാസ് ആണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാ ബാദിൽ പുരോഗമിക്കുകയാണിപ്പോൾപൂജാ ഹെഗ്ഡേയും നിവേദാ പൊതുരാജും നായികമാരാകുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം മുരളിയാണ്. എസ്.എസ്. തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.അടുത്ത ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ജയറാമിന്റെ പുതിയ മലയാള ചിത്രമായ പട്ടാഭിരാമനിലെ വണ്ണമുള്ള ലുക്കിന് ശേഷമാണ് പുതിയ ലുക്കിലേക്ക് ജയറാം മാറിയത്. കർശനമായ ഡയറ്റും, വ്യായാമവുംകൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട് കാളിദാസിന്റെ ഫേയ്സ് ആപ്പ് ആണോ എന്നും ആരാധക സംശയം പ്രകടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP