Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീൽചെയറിൽ കഴിയുന്നവർക്ക് കൈത്താങ്ങായും വിദ്യാർത്ഥികൾക്കൊപ്പവും അൻപോട് കണ്ണൂർ

വീൽചെയറിൽ കഴിയുന്നവർക്ക് കൈത്താങ്ങായും വിദ്യാർത്ഥികൾക്കൊപ്പവും അൻപോട് കണ്ണൂർ

സ്വന്തം ലേഖകൻ

കണ്ണൂർ:അൻപോട് കണ്ണൂരിന്റെ നേതൃത്വത്തിൽ അന്നപൂർണ കൂട്ടായ്മയുടെയും ഗവ.കൃഷ്ണ മേനോൻ മെമോറിയൽ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ പ്രളയത്തിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശേഖരിച്ച പഠനോപകരണ സാമഗ്രികൾ വിതരണം ചെയ്തു.

പ്രളയം കനത്ത നാശം വിതച്ച ഇരിക്കൂർ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂൾ ബാഗ്, നോട്ട് ബുക്ക്, കുട, പേന എന്നിവ അടങ്ങിയ സ്‌കൂൾ കിറ്റ് ശ്രീകണ്ഠപുരം എം.എ.എൽ.പി സ്‌കൂളിൽ വെച്ച് വിതരണം ചെയ്തത്.അപകടത്തിൽ പെട്ട് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപെട്ട് വീൽച്ചെയറിൽ കഴിയുന്നവരുടെ കൂട്ടായ്മയിൽ നിന്ന് വാങ്ങിയ കുടയും വിത്തു പേനയുമാണ് അൻപോട് കണ്ണൂർ പ്രവർത്തകർ വിദ്യാർത്ഥികൾക്ക് നൽകിയത്. ഇവരിൽ നിന്നും വാങ്ങിയ ക്‌ളീനിങ് ഉൽപ്പന്നങ്ങൾ ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർമാൻ പി പി രാഘവന് കൈമാറി.

കണ്ണൂരിൽ വീൽച്ചെയറിൽ കഴിയുന്ന അറുപതോളം പേർ സ്വയം തൊഴിലിലൂടെ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വിപണനം ചെയ്യുന്നുണ്ടെന്നും കൂടുതൽ സംഘടനകൾ സഹായത്തിനു മുന്നോട്ട് വന്നാൽ ഇവർക്ക് പ്രോത്സാഹനമാകുമെന്നും വീൽചെയർ യൂസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. ടി സുകുമാരൻ അറിയിച്ചു.ഇവരുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കണ്ണൂരിലെ വ്യാപാരി സമൂഹവുമായി സഹകരിച്ചു പദ്ധതികൾ ആവിഷ്‌കരിക്കുമെന്നു അന്നപൂർണ ജനറൽ സെക്രട്ടറി ജോഫിൻ ജെയിംസ് അറിയിച്ചു.

ചടങ്ങ് ഗവ കൃഷ്ണ മേനോൻ മെമോറിൽ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ റെജുല ഉദ്ഘാടനം ചെയ്തു. അന്നപൂർണ ജനറൽ സെക്രട്ടറി ജോഫിൻ ജെയിംസ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.കെ.ഫൽഗുനൻ, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഇന്റർനാഷണൽ ഡയറക്ടർ മഹേഷ് ചന്ദ്ര ബാലിഗ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.ബി.പ്രസാദ്, ഡോ.വിപിൻ ചന്ദ്രൻ, നവീൻ.ആർ. ടി, തോമസ് ആലക്കോട്, ഷിനു തോമസ്, ഹെഡ്‌മാസ്റ്റർ കെ.പി ലത്തീഫ്, ഇർഷാദ് ഇരിക്കൂർ, ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.പി മുനീർ, വൈസ് ചെയർപേഴ്‌സൺ നിഷിത റഹ്മാൻ, കൗൺസിലർമാരായ മേരി കുഴിക്കാട്ട്, ലിനി, പി.ടി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP