Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയക്കുമരുന്ന് കടത്ത് കേസിൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥന് ലഭിച്ചത് 15 വർഷത്തെ കഠിനതടവ്; 2009 ൽ പിടിയിലായത് 12 കിലോ ഹെറോയിനുമായി; മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവിയായിരുന്നപ്പോൾ പിടികൂടിയ മയക്കുമരുന്ന് ശേഖരം മറിച്ച് വിറ്റത് ഉയർന്ന വിലയ്ക്ക്; പിടിയിലായത് കേരളത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം മേധാവിയായി ചുമതലയേറ്റശേഷമുള്ള പരിശീലനത്തിന് പോയി തിരികെ വരുമ്പോൾ

മയക്കുമരുന്ന് കടത്ത് കേസിൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥന് ലഭിച്ചത് 15 വർഷത്തെ കഠിനതടവ്; 2009 ൽ പിടിയിലായത് 12 കിലോ ഹെറോയിനുമായി; മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവിയായിരുന്നപ്പോൾ പിടികൂടിയ മയക്കുമരുന്ന് ശേഖരം മറിച്ച് വിറ്റത് ഉയർന്ന വിലയ്ക്ക്; പിടിയിലായത് കേരളത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം മേധാവിയായി ചുമതലയേറ്റശേഷമുള്ള പരിശീലനത്തിന് പോയി തിരികെ വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മലയാളിയും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ സജി മോഹനെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രത്യേക കോടതി 15 വർഷം തടവിനു ശിക്ഷിച്ചു. 2009 ലാണ് സജി മോഹന്റെ കൈയിൽ നിന്നും മുംബൈയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് 37 കിലോ ഹെറോയ്ൻ പിടിച്ചെടുത്തത്. പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം (ഇ.ഡി.) മേധാവിയായി ചുമതലയേറ്റശേഷം ഡൽഹിയിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് മയക്കുമരുന്നുമായി മുംബൈയിൽ വെച്ച് പിടിയിലാകുന്നത്. പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്നത് 12 പാക്കറ്റുകളിലായി നിറച്ച 12 കിലോ ഹെറോയ്നായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനെത്തുടർന്ന് ഒളിപ്പിച്ചുവെച്ചിരുന്ന 25 കിലോ ഹെറോയ്ൻകൂടി കണ്ടെടുക്കുകയുണ്ടായി. ഈ കേസിൽ ചണ്ഡീഗഢ് കോടതി സജി മോഹനെ 13 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസുകൾ വിചാരണചെയ്യുന്ന എൻ.ഡി.പി.എസ്. കോടതിയാണ് ശിക്ഷവിധിച്ചത്.

സജി മോഹൻ പിടിയിലാകുന്നതിന് ഒരാഴ്ചമുമ്പായിരുന്നു കൂട്ടുപ്രതികളായ രാജേഷ് കുമാർ കട്ടാരിയായും വിക്കി ഒബ്റോയും പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിൽനിന്നുമാണ് സജി മോഹന്റെ പങ്ക് വെളിപ്പെടുന്നത്. സജി മോഹൻ ചണ്ഡീഗഢിൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധവിയായിരുന്നപ്പോൾ പിടികൂടിയ മയക്കുമരുന്നു ശേഖരം മയക്കുമരുന്ന് കടത്തുകാരെ ഉപയോഗിച്ച് വിൽക്കുകയായിരുന്നുവെന്നാണ് കുറ്റം. വിക്കി ഒബ്റോയ് ഈ കേസിൽ മാപ്പുസാക്ഷിയായി. കൂടാതെ 23 സാക്ഷികളെക്കൂടി പ്രോസിക്യൂഷൻ വിസ്തരിച്ചു. പരമാവധി ശിക്ഷയായ വധശിക്ഷതന്നെ സജി മോഹന് നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകർ അത് എതിർത്തു. സജി മോഹന്റെ കൂട്ടുപ്രതി ഹരിയാണ പൊലീസ് കോൺസ്റ്റബിൾ രാജേഷ് കുമാർ കട്ടാരിയായെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു.

ജമ്മു-കശ്മീർ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്ഥനാണ് സജി മോഹൻ. നേരത്തെ ലഭിച്ച ശിക്ഷയെ തുടർന്ന് നിലവിൽ ഛണ്ഡിഗഡ് ജയിലിലാണ്. അതിർത്തി വഴി പാക്കിസ്ഥാനിൽ നിന്നാണ് ജമ്മു കശ്മീരിലെ ഏജന്റ് സജിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയതെന്ന് കണ്ടെത്തിയാണ് മുംബൈ കോടതി പതിനഞ്ച് വർഷം കഠിന തടവ് വിധിച്ചത്. എന്നാൽ വിധിക്കെതിരെ ഉടൻ മേൽക്കോടതിയെ സമീപിക്കുമെന്ന് സജിയുടെ അഭിഭാഷകൻ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP