Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജിഐസിസി ട്രോഫി ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ്: യുസിസി ക്ലോന്മേൽ എ ജേതാക്കൾ

ജിഐസിസി ട്രോഫി ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ്: യുസിസി ക്ലോന്മേൽ എ ജേതാക്കൾ

ജിമ്മി മാത്യു

ഗോൾവേ: ശനിയാഴ്ച കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന പ്രഥമ ജിഐസിസി ട്രോഫി ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ യുസിസി ക്ലോന്മേൽ എ ടീം ആബി ടസ്‌കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലിൽ പരാജയ പെടുത്തി ട്രോഫി കരസ്ഥമാക്കി

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആദ്യ സെമിയിൽ ഗഫൂർക്ക ദോസ്ത് (ഡബ്ലിൻ) ക്രിക്കറ്റ് ക്ലബ് നെ UCC ക്ലോന്മേൽ A പരാജയപെടുത്തി ഫൈനലിൽ പ്രവേശനം നേടി. രണ്ടാമത്തെ സെമി ഫൈനലിൽ ഗോൾവേ സൂപ്പർകിങ്സിനെ മറികടന്നു ആബി ടസ്‌കേഴ്സ് UCC ക്ലോന്മേൾ A യെ ഫൈനലിൽ നേരിട്ടു.

 

രണ്ടാമത്തെ സെമി ഫൈനലിൽ ഗോൾവേ സൂപ്പർകിങ്സിനെ മറികടന്നു ആബി ടസ്‌കേഴ്സ് UCC ക്ലോന്മേൾ A യെ ഫൈനലിൽ നേരിട്ടു. പങ്കെടുത്ത മറ്റു ടീമുകൾ ഗോൾവേ എന്ത്യൻസ് , സിറ്റി ടസ്‌കേഴ്സ് ഡബ്ലിൻ, UCC ക്ലോന്മേൽ B, ബലിനസ്ലോ ക്രിക്കറ്റ് ക്ലബ് എന്നിവർ ആയിരുന്നു.

വിശിഷ്ടാതിഥിയായി ഇന്ത്യൻ അംബാസഡർ ശ്രീ സന്ദീപ് കുമാർ സന്നിഹിതനായിരുന്നു. ഇത്തരം കായിക മത്സരങ്ങൾ നമ്മെ ഒരുമിച്ചു നിർത്തുന്നതിനും ആയർലണ്ടും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢ മാകുന്നതിനും സഹായകരമാകും എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിക്കുക യുണ്ടായി. ശ്രീ സന്ദീപ് കുമാറിന്റെ സന്ന്യധ്യവും പ്രസംഗവും സംഘാടകരിലും കളിക്കാരിലും ആവേശം ജനിപ്പിക്കുന്നതായിരുന്നു.ടൂർണമെന്റ് സംഘടിപ്പിച്ച GICC യെയും പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഫൈനൽ മത്സരത്തിലെ Man of the Match ആയി UCC ക്ലോന്മേൽ A യുടെ രാഹുലും. Man of the Series ആയി UCC ക്ലോന്മേൽ A യുടെ തന്നെ നവീനും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ബെസ്‌റ് ബാറ്റ്‌സ്മാൻ അവാർഡ് ഗഫൂർക്ക ദോസ്ത് ഡബ്ലിൻ ടീമിലെ ബിജേഷും ബെസ്റ്റ് ബൗളർ അവാർഡ് ഗോൾവേ സൂപർ കിങ് ടീമിലെ പുനീതും കരസ്ഥമാക്കുകയുണ്ടായി.

റണ്ണേഴ്സ് അപ്പ് ട്രോഫി കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി  അരുൺ ബാബുവും വിജയികൾക്കുള്ള GICC TROPHYയും മെഡലുകളും GICC പ്രസിഡന്റ് ജോസഫ്തോമസും വിതരണം ചെയ്തു. മറ്റു അവാർഡുകൾ രഞ്ജിത് നായർ, ജോമിത് സെബാസ്റ്റ്യൻ, ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യൻ എന്നിവരും നൽകുകയുണ്ടായി.

GICC സെക്രെട്ടറി റോബിൻ ജോസ് കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ്ബിനും, സെക്രട്ടറി അരുൺ ബാബുവിനും, ഈ ടൂർണമെന്റിലെ സ്‌പോ ൻസർമാർക്കുംപ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP