Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിർമ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധം; പ്രളയം വില്ലനായപ്പോൾ തകർന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വർണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളിൽ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം

കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിർമ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധം; പ്രളയം വില്ലനായപ്പോൾ തകർന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വർണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളിൽ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചിലവഴിച്ച് ഷെരീഫ് നിർമ്മിച്ചത് എല്ലാവരേയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധമായിരുന്നു. പോത്തുകല്ല് കവളപ്പാറയ്ക്കടുത്തു പാതാറിൽ നിർമ്മിച്ച ആ വീട് മനോഹരമായ ഒരു നിർമ്മിതിയായി മാറി. എന്നാൽ കേരളത്തെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലും പ്രളയവും ആ വീടിനെയും വെറുതെ വിട്ടില്ല. ഏറെ പ്രതീക്ഷകളോടെ, ഒരുവർഷം മുമ്പ് 73 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഷെരീഫിന്റെ പുതിയ വീട് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ വർഷമാണ് ഇവർ ഈ വീട്ടിലേക്ക് താമസം മാറ്റിയത്. ഇതോടെ വേങ്ങരയിൽ നടത്തിയിരുന്ന കാറ്ററിങ് സർവീസ് ആറുമാസം മുമ്പ് അവസാനിപ്പിച്ചു. പുതിയ വീടിന്റെ 50 മീറ്റർ അപ്പുറം പാതാർ അങ്ങാടിയിൽ ഒരു ഇരുനിലക്കെട്ടിടവും പണിതു. താഴെയും മുകളിലും മൂന്നുവീതം മുറികളുള്ള കെട്ടിടം വാടകയ്ക്കു കൊടുത്ത് ലഭിക്കുന്ന വരുമാനത്തിലായിരുന്നു പ്രതീക്ഷ.

ഉരുൾപൊട്ടൽ വില്ലനായപ്പോൾ തകർന്നത് ഇവരുടെ ജീവിതമായിരുന്നു. പണി പൂർത്തിയായി, പെയിന്റിങ്ങും കഴിഞ്ഞ്, വാടകയ്ക്കു കൊടുക്കാനിരുന്ന ആ കെട്ടിടവും മലവെള്ളപ്പാച്ചിൽ കൊണ്ടുപോയി. മൊത്തത്തിൽ ഉണ്ടായ നഷ്ടം 1.60 കോടി രൂപയാണെന്ന് ഷെരീഫ് പറയുന്നു. ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വീടിന്റെ പിൻവശം പൂർണമായി തകരുകയും താഴത്തെ മുറികൾ ഒലിച്ചുപോകുകയും ചെയ്തു. നിലവിൽ വീടിനുള്ളിൽക്കൂടിയാണു പുഴപോലെ വെള്ളമൊഴുകുന്നത്. വീട് ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്നു ദുരന്തനിവാരണസേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 61 സെന്റ് സ്ഥലത്താണു ഷെരീഫ് വീട് നിർമ്മിച്ചത്. ഇവിടെ സെന്റിന് ഒന്നേകാൽ ലക്ഷം രൂപയാണു വിപണിവില. വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടം പണിതതു നാലു സെന്റിലാണ്.

ആറുമാസം മുമ്പു വാങ്ങിയ കാർ, സ്വർണാഭരണങ്ങൾ, ബൈക്ക്, കൃഷി, വീടിന്റെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ എന്നിവയെല്ലാം ഇവർക്ക് നഷ്ടപ്പെട്ടു. ഉരുൾപൊട്ടലുണ്ടാകുമ്പോൾ ഷെരീഫും കുടുംബവും വീട്ടിലുണ്ടായിരുന്നു. അപകടസൂചന ലഭിച്ചതോടെ മാതാവിനെയും ഭാര്യയേയും മക്കളെയും കൂട്ടി ജീവനുംകൊണ്ട് പുറത്തേക്ക് ഓടി. ഇതിനിടെ കല്ലും മരക്കഷണങ്ങളും വന്നിടിച്ച് ഷെരീഫിന്റെ കാലിനു ഗുരുതരപരുക്കേൽക്കുകയും ചെയ്തു. ദുരന്തശേഷം സഹോദരൻ നാസറിന്റെ വീട്ടിലാണു ഷെരീഫും കുടുംബവും താമസിക്കുന്നത്. വീട് പുതുക്കിപ്പണിത് അവിടെത്തന്നെ താമസിക്കാനാണ് ഷെരീഫിന് ആഗ്രഹം. എന്നാൽ ഉരുൾപൊട്ടൽ മേഖലയിൽ ഇനി വീടുവയ്ക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP