Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് വാക്ക് വളാഞ്ചേരി ഓക്‌സിജൻ കോൺസെന്റേറ്റർ കൈമാറി

ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് വാക്ക് വളാഞ്ചേരി ഓക്‌സിജൻ കോൺസെന്റേറ്റർ കൈമാറി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : വാക്ക് വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്‌സിജൻ കോൺസെന്റേറ്റർ കൈമാറി. കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് പ്രമുഖ ജീവ കാരുണ്യ സംഘമായ കനിവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാക്ക് വൈസ് പ്രസിഡന്റ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,എം.ഐ.പി പ്രധിനിധി വിപി സ്വാലിഹ് , കനിവ് വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ ആശംസകൾ നേർന്നു.ഓക്‌സിജൻ കോൺസെന്റേറ്റർ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾക്കും വാക്ക് പ്രവർത്തകന്റെ വീട് നിർമ്മാണ ഫണ്ട് ജീവനി സെക്രട്ടറി സൈദാലിക്കുട്ടി ഹാജിക്കും കൈമാറിക്കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദ് നിർവഹിച്ചു. ചാരിറ്റി കൺവീനർ ബാസിത് പാലാറ സ്വാഗതവും ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദിയും പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP