Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യ തലസ്ഥാനത്തും ഐ എം സി സി കുവൈത്തിന്റെ കൈതാങ്

രാജ്യ തലസ്ഥാനത്തും ഐ എം സി സി കുവൈത്തിന്റെ കൈതാങ്

സ്വന്തം ലേഖകൻ

എം സി സി കുവൈത്ത് കമ്മിറ്റി ഡൽഹി ഐ എൻ എൽ കമ്മിറ്റിയുടെ സഹകരണത്തോടെ ഡൽഹിയിൽ രണ്ടാം വർഷവും തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സമൂഹത്തിലെ പാവപ്പെട്ടവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ഉതകുന്ന രീതിയിൽ അമ്പത് തുന്നൽ മെഷീനുകൾ , ഭിന്നശേഷിയുള്ളവർക്ക് ട്രൈസൈക്കിൾ, മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവയാണ് വിതരണം നടത്തിയത്.

സ്ത്രീകളുടെ ഉന്നമനത്തിനായി ഹരിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സീക്യുൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു ഒരു തുന്നൽ യൂനിറ്റിനുള്ള സഹായവും വിതരണം നടത്തി. ഓൾ ഇന്ത്യ മജ്ലിസെ മുശാവറ ഹാളിൽ നടന്ന പരിപാടി ഐ എൻ എൽ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ് സുലൈമാൻ സാഹിബ് ഉൽഘാടനം ചെയ്തു. ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ അദ്യക്ഷനായി.

ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ബഷീർ അഹമ്മദ് , ഐ എൻ എൽ അജിലേന്ത്യാ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ഡൽഹി ഓർഗനൈസിങ് സെക്രട്ടറി അലി സാബ്, ഹരിയാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു. ഡൽഹി പ്രസിഡന്റ് റാഫി ഖാൻ സ്വാഗതവും, ജനറൽ സെക്രട്ടറി കമാൽ നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷവും എം എം സി സി കുവൈറ്റ് കമ്മിറ്റി ഡൽഹിയിൽ തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. കൂടാതെ ഇക്കഴിഞ്ഞ റമദാനിൽ ഐ എം സി സി ജി സി സി കമ്മിറ്റി ഉത്തരേന്ത്യയിലെ നാല് സംസ്ഥാങ്ങളിലായി ആയിരം റമദാൻ കിറ്റുകളും വിതരണം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP