Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ അസുഖം മാറാൻ സിദ്ധൻ ഉപദേശിച്ചത് ഭക്ഷണമായി എട്ട് ലഡ്ഡു മാത്രം; പട്ടിണി കിടന്ന് ചാകാതിരിക്കാൻ തനിക്ക് വിവാഹമോചനം വേണമെന്ന് യുവാവ്; പത്തുവർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ മൂന്ന് മക്കളുടെ മാതാപിതാക്കൾ വേർപിരിയുന്നത് ലഡ്ഡുവിന്റെ പേരിൽ

ഭർത്താവിന്റെ അസുഖം മാറാൻ സിദ്ധൻ ഉപദേശിച്ചത് ഭക്ഷണമായി എട്ട് ലഡ്ഡു മാത്രം; പട്ടിണി കിടന്ന് ചാകാതിരിക്കാൻ തനിക്ക് വിവാഹമോചനം വേണമെന്ന് യുവാവ്; പത്തുവർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ മൂന്ന് മക്കളുടെ മാതാപിതാക്കൾ വേർപിരിയുന്നത് ലഡ്ഡുവിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: ഭർത്താവിന്റെ അസുഖം മാറാൻ സിദ്ധൻ ഉപദേശിച്ചത് ദിവസം എട്ട് ലഡ്ഡു മാത്രം ആഹാരമായി നൽകാൻ. ഇത് പതിവായതോടെ പട്ടിണികിടന്ന് ചാവാൻ മനസ്സില്ലാതെ ഒടുവിൽ ഭർത്താവ് വിവാഹമോചനം തേടി കോടതിയിലെത്തി. കൗൺസിലർമാർക്ക് പോലും വീട്ടമ്മയുടെ വിശ്വാസം മാറ്റാനാകാതെ വന്നതോടെ കൗൺസിലിങ് പാനലും കയ്യൊഴിഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഭാര്യ ലഡ്ഡു അല്ലാതെ മറ്റ് ആഹാരങ്ങൾ ഒന്നും നൽകാത്തതിന്റെ പേരിൽ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തുകൊല്ലമായി. ദമ്പതിമാർക്ക് മൂന്ന് കുട്ടികളുണ്ട്. അതിനിടയിലാണ് യുവാവിന് അസുഖം പിടിപെടുന്നത്. കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭർത്താവിന്റെ രോഗം മാറാനുള്ള മാർഗം തേടി സമീപിച്ച യുവതിയോട് ഭർത്താവിന് ദിവസേന രണ്ടുനേരം ലഡ്ഡു മാത്രം നൽകാൻ ഒരു സിദ്ധൻ ഉപദേശിക്കുകയായിരുന്നു. രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നൽകിയിരുന്നത്. മറ്റ് ഭക്ഷണം നൽകുകയോ കഴിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ് പറഞ്ഞു.തനിക്കിനി പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു.

തനിക്ക് കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നൽകുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാണ് യുവാവിന്റെ ആവശ്യം. ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം നൽകുന്നതെന്നും ഇയാൾ പരാതിയിൽ പറയുന്നു. ദമ്പതിമാരെ കൗൺസിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനൽ പറയുന്നു. ലഡ്ഡു കഴിച്ചാൽ മാത്രമേ ഭർത്താവിന്റെ അസുഖം മാറുകയുള്ളുവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന് പാനൽ നിസ്സഹായത പ്രകടിപ്പിച്ചു. എന്തായാലും കോടതിയുടെ കൗൺസിലിങ് പാനൽ ആകെ കുഴങ്ങിയ അവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP