Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിസ്റ്റർ ലൂസി കളപ്പുരക്കലിനെ അപമാനിക്കാൻ വീഡിയോ പ്രചരിപ്പിക്കുന്നതും വൈദികൻ തന്നെ; വീഡിയോയിൽ സിസ്റ്ററെ കാണാനെത്തിയ മാധ്യമപ്രവർത്തകരിൽ വനിതാ മാധ്യമ പ്രവർത്തകയെ ഒഴിവാക്കി; രൂപതയിലെ പിആർഒ ടീമിലെ അംഗം ഫാദർ നോബിൾ പാറക്കലിനെതിരെ പൊലീസിൽ പരാതി നൽകി സിസ്റ്റർ ലൂസി കളപ്പുരക്കൽ

സിസ്റ്റർ ലൂസി കളപ്പുരക്കലിനെ അപമാനിക്കാൻ വീഡിയോ പ്രചരിപ്പിക്കുന്നതും വൈദികൻ തന്നെ; വീഡിയോയിൽ സിസ്റ്ററെ കാണാനെത്തിയ മാധ്യമപ്രവർത്തകരിൽ വനിതാ മാധ്യമ പ്രവർത്തകയെ ഒഴിവാക്കി; രൂപതയിലെ പിആർഒ ടീമിലെ അംഗം ഫാദർ നോബിൾ പാറക്കലിനെതിരെ പൊലീസിൽ പരാതി നൽകി സിസ്റ്റർ ലൂസി കളപ്പുരക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: എഡിറ്റ് ചെയ്ത വീഡിയോയുമായി സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതും വൈദികൻ. സിസ്റ്റർ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകയുള്ള ഭാഗം വെട്ടി ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഒരു വർഷമായി മഠത്തിന്റെ പ്രധാന വാതിൽ സ്ഥിരമായി പൂട്ടിയിടുന്നതിനാൽ എല്ലാവരും അടുക്കള വശത്തുള്ള വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റർ ലൂസികളപ്പുരക്കൽ പറയുന്നു.

മാനന്തവാടിയിലെ പി.ആർ.ഒ. ആയ വൈദികനാണ് സിസ്റ്റർ ലൂസിയെ അപമാനിക്കുന്ന വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചത്. രൂപതയിലെ പി.ആർ.ഒ. ടീമിലെ അംഗമായ ഫാ. നോബിൾ പാറക്കലിനെതിരേ സിസ്റ്റർ പൊലീസിൽ പരാതി നൽകി.

'എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നിൽ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാനസിക പീഡനം തുടർന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നൽകുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.' സിസ്റ്റർ ലൂസി പറയുന്നു.

സിസ്റ്ററിന്റെ ബന്ധുക്കൾ മഠത്തിലെത്തി കണ്ടു. സിസ്റ്റർക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സന്യാസവ്രതം ലംഘിച്ചു എന്ന പേരിൽ സിസ്റ്ററെ സഭയിൽനിന്ന് പുറത്താക്കിയതായി എഫ്.സി.സി. അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരേ സിസ്റ്റർ നൽകിയ അപ്പീൽ വത്തിക്കാന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP