Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ വിറളി പിടിച്ച് നടക്കുന്നതിനിടെ രാജ്‌നാഥ് സിങ്ങിന് ഒരുഫോൺ കോൾ; ഞങ്ങൾ ഇടപെടാൻ വരുന്നതേയില്ല: മുഴക്കമുള്ള ശബ്ദത്തിൽ മാർക്ക് എസ്പർ; പ്രശ്‌നം അയൽക്കാർ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി; ഇമ്രാൻ ഖാൻ വാചകമടി കുറയ്ക്കണമെന്നും അതിർത്തിയിൽ സംഘർഷം കൂട്ടരുതെന്നും ട്രംപ്; ഫോൺ കോൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ നയതന്ത്ര ഇന്ദ്രജാലത്തിൽ പകച്ച് ഇമ്രാനും കൂട്ടരും

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ വിറളി പിടിച്ച് നടക്കുന്നതിനിടെ രാജ്‌നാഥ് സിങ്ങിന് ഒരുഫോൺ കോൾ; ഞങ്ങൾ ഇടപെടാൻ വരുന്നതേയില്ല: മുഴക്കമുള്ള ശബ്ദത്തിൽ മാർക്ക് എസ്പർ; പ്രശ്‌നം അയൽക്കാർ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി; ഇമ്രാൻ ഖാൻ വാചകമടി കുറയ്ക്കണമെന്നും അതിർത്തിയിൽ സംഘർഷം കൂട്ടരുതെന്നും ട്രംപ്; ഫോൺ കോൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ നയതന്ത്ര ഇന്ദ്രജാലത്തിൽ പകച്ച് ഇമ്രാനും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കശ്മീരിൽ ഇന്ത്യക്ക് അമേരിക്കയുടെ പൂർണ പിന്തുണ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാട് അമേരിക്കയും ആവർത്തിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറാണ് ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്. കശ്മീർ മേഖലയിൽ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിർത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി കശ്മീർ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്. 370-ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാക്കിസ്ഥാന് അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണണമെന്ന നിർദ്ദേശവും അമേരിക്ക മുന്നോട്ടു വച്ചിട്ടുണ്ട്.

കശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്നു മാർക്ക് എസ്പർ അറിയിച്ചു. കശ്മീർ പ്രശ്‌നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച പ്രശ്‌നങ്ങൾ രാജ്‌നാഥ് സിങ് ഉന്നയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളിൽ അമേരിക്ക നൽകുന്ന പിന്തുണയെ രാജ്‌നാഥ് സിങ് പ്രകീർത്തിച്ചു.370ാം വകുപ്പ് സംബന്ധിച്ച പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീർ ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും മാർക്ക് എസ്പറിനെ രാജ്‌നാഥ് സിങ് അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ മാർക്ക് എസ്പറിനെ പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീർ വിഭജനത്തിനും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിളിച്ച അമേരിക്കൻ പ്രസിഡന്റ് ,കടുത്ത പ്രസ്താവനകൾ നിയന്ത്രിക്കണമെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹാരിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണിൽ സംഭാഷണം നടത്തിയത്. കശ്മീർ വിഷയത്തിനൊപ്പം ഇന്ത്യ-അമേരിക്ക വ്യാപാര തർക്കവും ചർച്ച ചെയ്തു. പാക്കിസ്ഥാൻ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് ചേർന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. 30 മിനിറ്റാണ് സംഭാഷണം നീണ്ടു നിന്നത്. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രംപ് ടെലിഫോണിൽ വിളിച്ചു. ജമ്മുകശ്മീരിലെ പ്രശ്നങ്ങൾ തീർക്കുന്നതിന് സൗമ്യമായ രീതിയിൽ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഖാൻ-ട്രംപ് ചർച്ച. കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ ചർച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ ചർച്ച.

തുടർന്നാണ് ട്രംപ് കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചത്. കശ്മീരിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യൻ പ്രധാനമന്ത്രിയോടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയതന്ത്ര ബന്ധം എന്നീ കാര്യങ്ങൾക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീർ വിഷയവും ചർച്ച ചെയ്തു. സങ്കീർണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘർഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളേയും ബോധ്യപ്പെടുത്തുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചു.

അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എല്ലാം നിയമവശങ്ങളും ചർച്ചചെയ്ത ശേഷമാണ് നീക്കമെന്നു പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂജ് ഖുറേഷി പറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP