Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഉടനെത്തും; പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള അടിയന്തിര സഹായം തുടരാനും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഉടനെത്തും; പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള അടിയന്തിര സഹായം തുടരാനും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ധനമന്ത്രി നിർമല സീതാരാമൻ, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. ഒഡീഷ, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കു ദുരന്തനിവാരണ ഫണ്ടിലേയ്ക്കുള്ള കഴിഞ്ഞ വർഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP