Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഉരുൾപൊട്ടലിന് ഉത്തരവാദികൾ ക്വാറികളല്ല; കവളപ്പാറയിൽ അടക്കം ശാസ്ത്രീയകാരണങ്ങളേറെ; ഭൂചലനവും ജലസംഭരണവുമൊക്കെ പ്രശ്‌നമാകുമ്പോൾ ക്വാറികളെ മാത്രം പഴി ചാരുന്നത് എങ്ങനെ? ക്വാറികളെ വെള്ളപൂശി ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ; ക്വാറികളെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്തിയാൽ വികസനത്തെ ബാധിക്കുമെന്നും ഡോ.ജയപ്രകാശ്

കേരളത്തിലെ ഉരുൾപൊട്ടലിന് ഉത്തരവാദികൾ ക്വാറികളല്ല; കവളപ്പാറയിൽ അടക്കം ശാസ്ത്രീയകാരണങ്ങളേറെ; ഭൂചലനവും ജലസംഭരണവുമൊക്കെ പ്രശ്‌നമാകുമ്പോൾ ക്വാറികളെ മാത്രം പഴി ചാരുന്നത് എങ്ങനെ? ക്വാറികളെ വെള്ളപൂശി  ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ; ക്വാറികളെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്തിയാൽ വികസനത്തെ ബാധിക്കുമെന്നും ഡോ.ജയപ്രകാശ്

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ ഇത്തവണയുണ്ടായ ഉരുൾപൊട്ടലിന് മുഖ്യകാരണം ക്വാറികളാണെന്ന വാദം ശരിയല്ലെന്ന് ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. ജയപ്രകാശ്. മലപ്പുറം ജില്ലയിലെ കവളപ്പാറ ഉൾപ്പെടെ സംസ്ഥാനത്തുണ്ടായ ഉരുൾപൊട്ടലിന് ശാസ്ത്രീയമായ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പം, മൺസൂണിന് ശേഷമുണ്ടാവുന്ന ജലസംഭരണംമൂലം ഡാമുകളിലെ ജലമർദ്ദം മൂലമുണ്ടാവുന്ന ഭൂകമ്പം, ഹൈഡ്രോസെസ്മിസ് ഭൂകമ്പം ഇത്തരത്തിൽ നിരവധി പാരിസ്ഥിതികമായ കാരണങ്ങളുണ്ട്.

അത് ഉരുൾപൊട്ടലിന് വളരെ ചെറിയ ശതമാനം മാത്രമാണ് ക്വാറികളിലെ ഖനന പ്രവർത്തനങ്ങൾ കാരണമാവുന്നതെന്നും അതിനാൽ ക്വാറികളെ പൂർണ്ണമായും അധിക്ഷേപിച്ച് ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിലെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുമെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി. നിയമാനുസൃതം പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ സാധാരണ ഉരുൾപൊട്ടലിന് കാരണമാകാറില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്വാറി, ക്രഷർ കോ. ഓർഡിനേഷൻ കൺവെൻഷനിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

ക്വാറി ക്രഷർ സ്ഥാപനങ്ങളിൽ ഖനനം, വിൽപ്പന എന്നിവ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും ക്വാറി, ക്രഷർ കോ. ഓർഡിനേഷൻ കൺവെൻഷൻ തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ക്വാറി, ക്രഷർ വ്യവസായത്തെ തകർക്കുന്ന അവസ്ഥയിലേക്ക് പൊതുജന പരിസ്ഥിത, മധ്യമ പ്രചരണങ്ങൾ കൊണ്ടെത്തിക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ക്വാറി ക്രഷർ സ്ഥാപനങ്ങളിൽ ഖനനം, വിൽപ്പന എന്നിവ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും ക്വാറി, ക്രഷർ കോ. ഓർഡിനേഷൻ കൺവെൻഷൻ തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ക്വാറി, ക്രഷർ വ്യവസായത്തെ തകർക്കുന്ന അവസ്ഥയിലേക്ക് പൊതുജന പരിസ്ഥിത, മധ്യമ പ്രചരണങ്ങൾ കൊണ്ടെത്തിക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ക്വാറി, ക്രഷർ വ്യവസായത്തിന് നേരെ നടക്കുന്ന തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിച്ച് നിയമവിധേയമായി പ്രവർത്തിക്കാൻ ജില്ലയിലെ കരിങ്കൽ ക്വാറികൾക്ക് സൗകര്യമൊരുക്കാൻ സർക്കാർ , പൊതുജനം, പരിസ്ഥിതി, മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്ന് സൗകര്യം ഒരുക്കിതരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP