Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാമുകിക്ക് വിസിറ്റിങ് വിസ നിഷേധിച്ച് അമേരിക്ക; ക്യാരി സൈമൺസിന് വിനയായത് സോമാലിയയിൽ നിന്ന് വിഘടിച്ചുണ്ടായ സോമാലിലാൻഡ് സന്ദർശിച്ചത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാമുകിക്ക് വിസിറ്റിങ് വിസ നിഷേധിച്ച് അമേരിക്ക; ക്യാരി സൈമൺസിന് വിനയായത് സോമാലിയയിൽ നിന്ന്  വിഘടിച്ചുണ്ടായ സോമാലിലാൻഡ് സന്ദർശിച്ചത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രെക്‌സിറ്റ് നീക്കങ്ങൾ ആസൂത്രണം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് അമേരിക്കയിൽനിന്നൊരു തിരിച്ചടി. ബോറിസിന്റെ 31-കാരിയായ കാമുകി കാരി സൈമൺസിന് അമേരിക്ക സന്ദർശക വിസ നിഷേധിച്ചു. സോമാലിയയിൽനിന്ന് വിഘടിച്ചുണ്ടായ സോമാലിലാൻഡ് കഴിഞ്ഞവർഷം കാരി സന്ദർശിച്ചിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായ കിഴക്കനാഫ്രിക്കയിലെ മേഖലയിൽ അഞ്ചുദിവസം കാരി ചെലവഴിച്ചിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി ഗ്രൂപ്പിലാണ് കാരി ഇപ്പോൾ ജോലി ചെയ്യുന്നത്. അതിന്റെ ഭാഗമായി അമേരിക്ക സന്ദർശിക്കുന്നതിനാണ് അവർ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. ചേലാകർമത്തിനിരയായ സോമാലിലാൻഡുകാരി നിംകോ അലിക്കൊപ്പമാണ് കഴിഞ്ഞവർഷം അവർ സോമാലിലാൻഡ് സന്ദർശിച്ചത്. സോമാലിലാൻഡിൽ വ്യാപകമായ ചേലാകർമത്തിനെതിരായ പ്രചാരണ പരിപാടികളിൽ പങ്കാളിയാവുകയായിരുന്നു ലക്ഷ്യം.

ഈ സന്ദർശനത്തിനിടെ സോമാലിലാൻഡിന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് മ്യൂസ് ബിഹി അബ്ദിയെ സന്ദർശിക്കുകയും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും കടലിലെ മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ചർച്ച നടത്തിയിരുന്നു. 1991-ൽ സോമാലിയയിൽനിന്ന് വിഘടിച്ചുണ്ടായ സോമാലിലാൻഡിനെ അംഗീകരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അതിന്റെ ഭാഗമായായിരുന്നു സന്ദർശനം. എന്നാൽ, അമേരിക്ക സോമാലിലാൻഡിനെ അംഗീകരിച്ചിട്ടില്ല.

വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്ന യു.എസ്. ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (എസ്റ്റ) പ്രകാരമാണോ കാരി അപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഈ രീതിയിലാണ് അപേക്ഷിച്ചതെങ്കിൽ അവരുടെ മുൻകാല യാത്രകൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. വിസയില്ലാതെ മൂന്നുമാസത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകണോ എന്ന് തീരുമാനിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് എസ്റ്റ. സുരക്ഷ സംബന്ധിച്ച ആശങ്കളില്ലെങ്കിൽ ഇങ്ങനെ വിസ ലഭിക്കും.

ഇതിന്റെ ഭാഗമായുള്ള ചോദ്യാവലിയിൽ 2016 മുതൽക്ക് പുതിയൊരു ചോദ്യം കൂടി ഇടംപിടിച്ചിരുന്നു. 2011 മാർച്ച് ഒന്നിനുശേഷം ഇറാഖ്, സിറിയ, ലിബിയ, സോമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ പോവുകയോ അവിടെ ജോലി ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നതാണ് പുതിയ ചോദ്യം. അതെ എന്നാണ് ഉത്തരമെങ്കിൽ എസ്റ്റ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യും. ഫ്രാൻസിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ബോറിസ് ജോൺസണിനൊപ്പം പങ്കെടുക്കാതെ അമേരിക്കയ്ക്ക് പോകാനായിരുന്നു കാരിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP