Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവളൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന്! പീഡിപ്പിച്ച ആളുമായി അനിയത്തിയുടെ കല്യാണം നടത്തി മാധവൻകുട്ടിക്ക് നടുവിരൽ നമസ്‌കാരം; ഹിറ്റ്‌ലർ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുന്ന യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുമ്പോൾ

അവളൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന്! പീഡിപ്പിച്ച ആളുമായി അനിയത്തിയുടെ കല്യാണം നടത്തി മാധവൻകുട്ടിക്ക് നടുവിരൽ നമസ്‌കാരം; ഹിറ്റ്‌ലർ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുന്ന യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ഹിറ്റ്ലർ. ചിത്രത്തിൽ സോമൻ അവതരിപ്പിക്കുന്ന കഥാപാത്രാം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിമാരിലൊരാളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗത്തെയും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും വിമർശിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

സിനിമാസ്വാദാകരുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ ഫേസ്‌ബുക്ക് പേജിൽ മാളവിക രാധാകൃഷ്ണൻ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.ഇതേ ഗ്രൂപ്പിൽ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ അടിയിൽ കണ്ട കമന്റുകളുടെ അടിസ്ഥാനത്തിലാണ് മാളവികയുടെ പോസ്റ്റ്.

മാളവികയുടെ കുറിപ്പ്...

ഒരിടത്തൊരു പെൺകുട്ടി ട്യൂഷൻ പഠിക്കാൻ പോവുന്നു. ലാൽ കൃഷ്ണ വിരാടിയാരുടെ ഭാഷയിൽ പറഞ്ഞാൽ, കണ്ണിൽ നോക്കി പഠിപ്പിക്കേണ്ട അദ്ധ്യാപകൻ നെഞ്ചിൽ നോക്കി പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരം നോക്കി അവളെ കയറി പിടിക്കുന്നു. എന്നിട്ട് ചോദിക്കാൻ വരുന്ന അവളുടെ ചേട്ടനോട് പറയുവാ, 'അവളൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന് '!

ജനനം മുതൽ വിവാഹം വരെ, sex എന്നോ എന്തിന്, പ്രേമം എന്നു പോലും കേൾപ്പിക്കാതെ, അറിയിക്കാതെ, ചിന്തിപ്പിക്കാതെ ഈ സമൂഹം വളർത്തുന്ന ഒരു പെൺകുട്ടിക്ക് ആദ്യമായി ഒരു പുരുഷൻ തൊടുമ്പോൾ എന്താണ് തോന്നുക എന്നറിയാമോ? പകപ്പാവുണ്ടാവാം, അമ്പരപ്പുണ്ടാവാം, കൗതുകം വരെയുണ്ടാവാം. എന്നാൽ ഏറ്റവും കൂടുതൽ ഉണ്ടാവുക അതിഭീകരമായ ഭയമാണ്. ചോര കട്ടപിടിക്കുന്ന, അസ്ഥികൾ മരവിക്കുന്ന തണുപ്പ്. ആ അവളാണ്, ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ എന്നയാൾ പറയുന്നത്. അവളൊരു ഊമ ആയിരുന്നെങ്കിലോ? മെന്റലി റീടാർഡെഡ് ആയിരുന്നെങ്കിലോ? എങ്കിൽ ആ അദ്ധ്യാപകൻ ചെയ്തത് തെറ്റായിപ്പോയി എന്ന് നമ്മൾ പറഞ്ഞേനെ അല്ലെ? അതാണ്, ഈ സമൂഹത്തിൽ റേപ്പ് ചെയ്യപെട്ടാലും എന്ത് അഭ്യൂസിനിരയായാലും അവളപ്പോ തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ അവൾ അർഹിക്കുന്ന എമ്പതി നമുക്കൊക്കെ തോന്നണമെങ്കിൽ സ്വന്തമായൊരു ബോധം അവൾക്കുണ്ടാവരുത്. അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം അവളുടെ കൂടെ സമ്മതപ്രകാരം നടന്നതാണ്. അതുകൊണ്ടാണല്ലോ #me too ആരോപണങ്ങളോട് നമുക്കിത്ര അസഹിഷ്ണുത.

ഇതേ ഗ്രൂപ്പിൽ വന്ന സമാനമായൊരു പോസ്റ്റിന്റെ അടിയിൽ വന്ന കമന്റുകൾക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്. മാന്സ്പ്ലയിനിങ്ങിന്റെ അതിതീവ്രമായ അവസ്ഥയാണ് കമന്റുകൾ മുഴുവൻ. നിങ്ങൾക്ക് അറിയാത്ത, empathise ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഇത്ര ക്രൂരമായ അഭിപ്രായങ്ങൾ പറയാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് എന്താണ്? അല്ലെങ്കിൽ ആരാണ്? 'റേപ്പ് നടന്നില്ലാലോ ', 'അവൾക്കും സമ്മതം ആയിരുന്നില്ലേ ' എന്നൊക്കെ ചിന്തിക്കുന്നതിനു മുൻപ് അയാൾ കാണിച്ചത് എത്ര വെല്ല്യ തെമ്മാടിത്തരമാണ് എന്ന് നീയൊന്നും ആലോചിക്കാത്തതെന്താണ്?

അനിയത്തിയെ അങ്ങേര്ക്കുതന്നെ കെട്ടിച്ചുകൊടുത്ത ഹിറ്റ്ലർ മാധവൻ കുട്ടി, അങ്ങേയ്ക്കൊരു നീണ്ട നടുവിരൽ നമസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP