Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണമുണ്ടായിട്ടും പൊലീസ് തല്ലിച്ചതച്ചതിൽ സിപിഎം പ്രവർത്തകർ കട്ടക്കലിപ്പിൽ; രാത്രി നടുറോഡിൽ കൂട്ടത്തല്ലിൽ കലാശിച്ചത് തങ്ങളുടെ പ്രവർത്തകരെ സിപിഐ ചാക്കിട്ട് പിടിക്കുന്നതിൽ നീറിക്കിടന്ന സിപിഎമ്മിന്റെ പോര്; പുറമേ നോക്കുമ്പോൾ മത്സ്യം ഇറക്കുന്നതിനെ ചൊല്ലിയുള്ള സിഐടിയു-എഐടിയുസി സംഘർഷം; പത്തനാപുരത്ത് ഉള്ളിൽ പുകഞ്ഞ കനല് കത്തിപ്പടർന്നപ്പോൾ ഇടതുമുന്നണി നേരിടുന്നത് മുമ്പില്ലാത്ത പ്രതിസന്ധി

ഭരണമുണ്ടായിട്ടും പൊലീസ് തല്ലിച്ചതച്ചതിൽ സിപിഎം പ്രവർത്തകർ കട്ടക്കലിപ്പിൽ; രാത്രി നടുറോഡിൽ കൂട്ടത്തല്ലിൽ കലാശിച്ചത് തങ്ങളുടെ പ്രവർത്തകരെ സിപിഐ ചാക്കിട്ട് പിടിക്കുന്നതിൽ നീറിക്കിടന്ന സിപിഎമ്മിന്റെ പോര്; പുറമേ നോക്കുമ്പോൾ മത്സ്യം ഇറക്കുന്നതിനെ ചൊല്ലിയുള്ള സിഐടിയു-എഐടിയുസി സംഘർഷം; പത്തനാപുരത്ത് ഉള്ളിൽ പുകഞ്ഞ കനല് കത്തിപ്പടർന്നപ്പോൾ ഇടതുമുന്നണി നേരിടുന്നത് മുമ്പില്ലാത്ത പ്രതിസന്ധി

അനന്തു തലവൂർ

പത്തനാപുരം: സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഇന്നലെയുണ്ടായ സംഘർഷം ഏറെ നാളായി ഇടതുമുന്നണിക്കുള്ളിൽ നീറി നിന്ന പോര് മറനീക്കി പുറത്തുവന്നതോടെ. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്. രാത്രിയോടെ സിപിഎം-സിപിഐ പ്രവർത്തകർ നടുറോഡിൽ തമ്മിത്തല്ലുകയായിരുന്നു. കഴിഞ്ഞ ജൂണിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ഇത്.

മത്സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയൻ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് വലിയ കൂട്ടത്തല്ലിൽ കലാശിച്ചത്. സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. രണ്ട് പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. എട്ട് സിഐടിയു പ്രവർത്തകർ അടുത്തിടെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി യിൽ ചേർന്നിരുന്നു. ചൊവ്വാഴ്ച മത്സ്യമിറക്കാൻ സിഐടിയുവിന്റെ ടേൺ ആയിരിക്കെ എ.ഐ ടി യു സി യിൽ ചേർന്നവർ ലോഡിറക്കാൻ ശ്രമിച്ചത് സി ഐ ടി യുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. സിപിഐ പ്രവർത്തകരെ സിപിഎം തല്ലിഓടിച്ചപ്പോൾ പൊലീസിന്റെ ലാത്തിച്ചാർച്ചിൽ സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. തങ്ങളുടെ പാർട്ടിപ്രവർത്തകരെ സിപിഐ ചാക്കിട്ട് പിടിക്കുകയാണന്ന് സിപിഎം ആരോപിച്ചു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഭരണമുണ്ടായിട്ടും പൊലീസ് ദാക്ഷിണ്യമില്ലാതെ തല്ലിച്ചതച്ചതിന്റെ ഈർഷ്യയിലാണ് സിപിഎം. 50 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇരു സംഘടനയുടെയും യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ സ്ഥലത്ത് സംഘടിച്ചതോടെ പത്തനാപുരത്തെ കല്ലുംകടവ് ബസ് സ്റ്റാന്റ് പരിസരം സംഘർഷക്കളമായി. ആർത്തിരമ്പി വന്ന സിപിഎമ്മുക്കാർ സിപിഐക്കാരെ വളഞ്ഞിട്ടു തല്ലി. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന സിപിഎം മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ അടക്കമുള്ളവർ ഓടി രക്ഷപെട്ടു. സംഘർഷം അതിശക്തമായപ്പോൾ പൊലീസ് ലാത്തിവീശിയതോടെ സിപിഎമ്മുകാർ ചിതറിയോടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാർജ്ജിലും നിരവധി പേർക്ക് പരിക്കേറ്റു.

പത്തനാപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തു. പൊലീസ് ബസിന്റെയും ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ആർത്തിരമ്പി വന്ന സിപിഎം കാരെ ലാത്തിക്ക് വളഞ്ഞിട്ടടിച്ചാണ് പിണറായിയുടെ പൊലീസ് നേരിട്ടത്. സിപിഐ പ്രവർത്തകരെ സിപിഎം തല്ലിഓടിച്ചപ്പോൾ പൊലീസിന്റെ ലാത്തിച്ചാർച്ചിൽ പരിക്കേറ്റതാകട്ടെ സിപിഎം പ്രവർത്തകർക്കും. ഭരണമുണ്ടായിട്ടും പൊലീസ് ദാക്ഷ്യണ്യമില്ലാതെ തല്ലിയതിന്റെ കട്ടക്കലപ്പിലാണ് പത്തനാപുരത്തെ സിപിഎം നേത്യത്ത്വം. തുടർന്ന് രാത്രി 11 മണിയോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും പുനലൂർ - മൂവാറ്റുപുഴ സംസഥാന പാത ഉപരോധിക്കുകയും ചെയ്തു.

പൊലീസ് ലാത്തിച്ചാർജിൽ സിപിഎം പ്രവർത്തകരായ ഡെൻസൻ വർഗ്ഗീസ് , ബിനു ഡാനിയേൽ, പ്രകാശ്, കരുണാകരൻ, റെജിമോൻ തുടങ്ങി നിരവധി പേർക്ക് പരിക്കേറ്റു. സിപിഎം ആക്രമണത്തിൽ സിപിഐ പ്രവർത്തകരായ ഇല്ല്യാസ് മുഹമ്മദ്, ഷംമ്പു, നജീം, ഷുക്കൂർ എന്നിവർക്കും പരിക്കേറ്റു. ഷംമ്പുവിന്റെ ഷവർമ കടയും ഓട്ടോറിക്ഷയും അടിച്ചു തകർത്ത നിലയിലാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പുനലൂർ ഡി.വൈ. എസ്. പി അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഘർഷത്തിൽ 50 ഓളം സിപിഎം പ്രവർത്തകർക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പത്തനാപുരത്ത് പ്രതിഷേധ യോഗവും മാർച്ചും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP