Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ മലയാളി മേയറുടെ കാർ കുടുങ്ങിയത് കുന്നംകുളത്തെ കാനയിൽ; അപകടം ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ; യാത്ര തുടർന്നത് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയ ശേഷം

ബ്രിട്ടനിലെ മലയാളി മേയറുടെ കാർ കുടുങ്ങിയത് കുന്നംകുളത്തെ കാനയിൽ; അപകടം ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ; യാത്ര തുടർന്നത് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

കുന്നംകുളം: ബ്രിട്ടനിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയർ ടോം ആദിത്യ സഞ്ചരിച്ച കാർ കുന്നംകുളത്ത് കാനയിൽ കുടുങ്ങി.ബ്രിസ്റ്റോളിലെ വിനോദസഞ്ചാരത്തിന്റെ അംബാസഡറായ ടോം ആദിത്യ ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ ചടങ്ങിൽ പങ്കെടുക്കാനാണെത്തിയത്. ബാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ടോം ആദിത്യ.

ചടങ്ങിന് ശേഷം കുന്നംകുളം നഗരസഭാ ഓഫീസും ചൊവ്വന്നൂർ ഗുഹയും സന്ദർശിച്ചു. ഗുഹയിലേക്കിറങ്ങി ഇതിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഗുഹയ്ക്കു സമീപം നിർത്തുന്നതിനിടെയാണ് കാർ വഴിയരികിലെ കാനയിൽ കുടുങ്ങിയത്.മേയറും ഒപ്പമുണ്ടായിരുന്നവരും പുറത്തിറങ്ങി. നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയശേഷം യാത്ര തുടർന്നു. ്ര19 വർഷം മുമ്പാണ് ബ്രിട്ടനിലെത്തിയത്. അവിടെ തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നുതവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് മേയറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP