Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ നേട്ടമുണ്ടാക്കിയതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ; വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപും; 'എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും; മോദിയും ഇമ്രാൻ ഖാനുമായി ഫോണിൽ വിളിച്ചിരുന്നതായും അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് നിലപാട് ആവർത്തിക്കുമ്പോഴും ചർച്ചകളിലേക്ക് കടക്കാൻ സമ്മർദ്ദം

കാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ നേട്ടമുണ്ടാക്കിയതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ; വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപും; 'എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും; മോദിയും ഇമ്രാൻ ഖാനുമായി ഫോണിൽ വിളിച്ചിരുന്നതായും അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് നിലപാട് ആവർത്തിക്കുമ്പോഴും ചർച്ചകളിലേക്ക് കടക്കാൻ സമ്മർദ്ദം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും മധ്യസ്ഥതയ്ക്ക സന്നദ്ധമെന്ന നിലപാടിൽ അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീർണമാണെന്നും ഇത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എൻ.ബി.സി. ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ചത്.

എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും, മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലിംങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്- ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യക്കെതിരേ പ്രകോപനമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പറും കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കശ്മീർ വിഷയത്തിൽ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാന്റെ ഈ നീക്കം.

കശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുൻപിൽ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു- പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒരു പാക് ചാനലിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഒരു മാസം മുൻപ് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച വിഷയത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

അതേസമയം കാശ്മീർ പ്രശ്നം ഉന്നയിച്ച് ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഇന്റർനാഷണർ കോർട്ട് ഓഫ് ജസ്റ്റിസ്) സമീപിക്കുമെന്ന പാക്കിസ്ഥാൻ തീരുമാനത്തെ അതേ രീതിയിൽ നേരിടുമെന്ന് ഇന്ത്യയും വ്യക്തമാക്കി. ഓരോ രാജ്യത്തിനും അവർക്ക് ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ അർഹതയുണ്ട്. ഇന്ത്യക്കും വ്യത്യസ്ത സമീപനങ്ങളുണ്ടെന്നും അതിനെ നേരിടുമെന്നും യുഎന്നിലം ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്‌ബറുദ്ധീൻ പ്രതികരിച്ചു.

വ്യത്യസ്ത മേഖലകളിൽ പാക്കിസ്ഥാൻ കാശ്മീർ വിഷയം ആഗ്രഹിക്കുന്നുവെങ്കിൽ, രാജ്യം അതിനെ ആ രംഗത്ത് വച്ച് തന്നെ നേരിടും. വിഷയം ഉന്നയിക്കാൻ അവർ ഒരിക്കൽ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും അക്‌ബറുദ്ധീർ എൻഡിടിവിയോട് പ്രതികരിച്ചു. കുൽഭൂഷൻ ജാദവ് കേസും കാശ്മീർ വിഷയം യുഎൻ രക്ഷാ സമിയിൽ ഉന്നയിച്ചതിനെയും പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഎൻ രക്ഷാ സമിതിയിൽ പാക് വാദങ്ങൾക്ക് പിന്തുണ ലഭിക്കാതിരുന്നത് ഇന്ത്യയുടെ നീക്കങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ തന്നെ പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അതിന്റെ ആണവായുധങ്ങളും ഫാഷിസ്റ്റുകളുടെ കയ്യിലാണെന്നും അത് പാക്കിസ്ഥാനെതിരെ തിരിയുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

യുഎൻ രക്ഷാസമിതിൽ കാശ്മീർ പ്രശ്നം പാക്കിസ്ഥാൻ ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ചൈന ഒഴികെയുള്ള രാജ്യങ്ങൾ പങ്കുവച്ചത്. കാശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും മറ്റ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പാക്കിസ്ഥാനുമായി ഇന്ത്യ ഏതെങ്കിലും വിഷയത്തിൽ ചർച്ച നടത്തുകയാണ് എങ്കിൽ ഇനി അത് പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP