Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രളയമുണ്ടായ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും 4433 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചു; കേരളത്തിന്റെ വിഹിതം പൂജ്യം! സൈബർ അണികളെ ആവേശം കൊള്ളിക്കാൻ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തത് തെറ്റായ വിവരം; ഓട് മന്ത്രീ കണ്ടം വഴി എന്നു പറഞ്ഞ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ; ഒടുവിൽ അമളി പറ്റിയത് മനസ്സിലാക്കി ട്വീറ്റ് മുക്കി സംസ്ഥാന ധനമന്ത്രി

'പ്രളയമുണ്ടായ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും 4433 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചു; കേരളത്തിന്റെ വിഹിതം പൂജ്യം! സൈബർ അണികളെ ആവേശം കൊള്ളിക്കാൻ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തത് തെറ്റായ വിവരം; ഓട് മന്ത്രീ കണ്ടം വഴി എന്നു പറഞ്ഞ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ; ഒടുവിൽ അമളി പറ്റിയത് മനസ്സിലാക്കി ട്വീറ്റ് മുക്കി സംസ്ഥാന ധനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദുരിതാശ്വാസ നിധിയെ കുറിച്ച് സംസാരിച്ചാൽ അവരെ അറസ്റ്റു ചെയ്യാൻ നിർദ്ദേശിക്കുന്നവരാണ് കേരളത്തിലെ ഭരണക്കാർ. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, തെറ്റായ വിവരം ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ പ്രചരിപ്പിച്ചാൽ എന്തു ചെയ്യണം? സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് പ്രളയ ധനസഹായത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ട്വീറ്റുമായി രംഗത്തെത്തിയത്.

പ്രകൃതി ക്ഷോഭമുണ്ടായ ഒഡീഷ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ധനസഹായം പ്രഖ്യാപിച്ച കേന്ദ്രസർക്കാർ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്. സൈബർ സഖാക്കളെ ആവേശം കൊള്ളിക്കാൻ വേണ്ടിയായിരുന്നും ഐസക്കന്റെ വിമർശന ട്വീറ്റ്. പ്രളയമുണ്ടായ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും 4433 കോടി രൂപ ആഭ്യന്തരമന്ത്രാലയം അനുവദിച്ചു. കേരളത്തിന്റെ വിഹിതം പൂജ്യം. എന്നായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്

തോമസ് ഐസക്കിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധവും കൊണ്ടുപിടിച്ച ചർച്ചകളുമാണ് ഉണ്ടായത്. സംഘപരിവാർ വിരുദ്ധ ഗ്രൂപ്പുകളിലെല്ലാം ഇത് വൻ ചർച്ചയായി. ഇതിനിടെ, കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായ പ്രകൃതിക്ഷോഭത്തിനുള്ള സഹായധനമാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് മനസ്സിലാക്കി. അമളി മനസ്സിലാക്കിയ തോമസ് ഐസക്ക് ട്വീറ്റ് പിൻവലിച്ചെങ്കിലും സൈബർ ഗ്രൂപ്പുകളിലടക്കം രോഷം തിളച്ചുപൊന്തിക്കൊണ്ടിരുന്നു. ഓട് മന്ത്രീ കണ്ടം വഴി എന്നു പറഞ്ഞു കൊണ്ടുള്ള ട്വീറ്റുകളാണ് കൂട്ടത്തോടെ എത്തിയത്. ഇങ്ങനെ കടുത്ത വിമർശനവും ഉന്നയിച്ചു. അതേസമയം ഐസക്കിന്റെ കള്ളം ഏറ്റെടുത്ത് മറ്റൊരു മന്ത്രി ഇ.പി ജയരാജനും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. നല്ല കളർ പോസ്റ്ററൊക്കെ ഉണ്ടാക്കി പോസ്റ്റിട്ട ഇ പി ജയരാജനും തെറിവിളികളാണ് എത്തുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം മറ്റ് സംസ്ഥാനങ്ങളിൽ നടന്ന ദുരന്തങ്ങൾക്കുള്ള അധിക സഹായമായിരുന്നു കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതാശ്വാസത്തിനായി ഇതേ സ്ഥാനത്ത് കേരളത്തിനും മൂവായിരത്തില്പരം കോടി രൂപ അനുവദിച്ചിരുന്നു. ഇത് മറച്ചു വച്ചായിരുന്നു തോമസ് ഐസക്കിന്റെ കള്ള പ്രചാരണം. കേരളം അടക്കമുള്ള പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘം പോകാൻ തീരുമാനമെടുത്തതും ഇതേ യോഗത്തിൽ തന്നെയായിരുന്നു.

പ്രകൃതി ക്ഷോഭമുണ്ടായ ഒഡീഷ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് 4433 കോടിരൂപയുടെ സഹായധനം അനുവദിക്കാനാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തീരുമാനമെടുത്തത്. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഫാനി ചുഴലിക്കാറ്റിലുണ്ടായ കെടുതിയിലെ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് ഒഡീഷയ്ക്ക് 3338.22 കോടി രൂപ അനുവദിക്കാൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി തീരുമാനമെടുത്തത്. കഴിഞ്ഞ വർഷത്തെ വരൾച്ച പരിഗണിച്ച് കർണാടകയ്ക്ക് 1029.39 കോടിരൂപയും, കൊടുങ്കാറ്റും മഞ്ഞിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ച് ഹിമാചൽ പ്രദേശിന് 64.49 കോടി രൂപയും നൽകാൻ തീരുമാനിച്ചത്.

ഇത്തവണ പ്രളയക്കെടുതിയുണ്ടായ കേരളം, കർണാടക, മഹാരാഷ്ട്ര. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ത്രിപുര, മേഖാലയ, അസം, ബീഹാർ സംസ്ഥാനങ്ങളിൽ നാഷനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കാനും ഉന്നതതല സമിതി യോഗത്തിൽ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP