Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനായിരം ഡോളറിലധികം പണമായി ഇടപാടുകൾക്കായി നല്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ഓസ്‌ട്രേലിയ; സാധനങ്ങൾ വാങ്ങുമ്പോഴടക്കം സേവനങ്ങൾ നടത്തുമ്പോൾ പതിനായിരം ഡോളറിലധികംം പണമായി നല്കിയാൽ രണ്ട് വർഷം വരെ ജയിൽ ശിക്ഷയും

പതിനായിരം ഡോളറിലധികം പണമായി ഇടപാടുകൾക്കായി നല്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ഓസ്‌ട്രേലിയ; സാധനങ്ങൾ വാങ്ങുമ്പോഴടക്കം സേവനങ്ങൾ നടത്തുമ്പോൾ പതിനായിരം ഡോളറിലധികംം പണമായി നല്കിയാൽ രണ്ട് വർഷം വരെ ജയിൽ ശിക്ഷയും

സ്വന്തം ലേഖകൻ

തിനായിരം ഡോളറിലധികം പണമായി ഇടപാടുകൾക്കായി നല്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ഓസ്‌ട്രേലിയ സർക്കാർ തീരുമാനിച്ചു.ഇത് സംബന്ധിച്ച നിയമനിർമ്മാണം നടത്താൻ ഒരുങ്ങുകയാണ് മോറിസൺ സർക്കാർ.സാധനങ്ങൾ വാങ്ങാനോ സേവനകൾക്കായോ വാണിജ്യ സ്ഥാപനങ്ങൾക്ക് ഒറ്റ ഇടപാടിൽ 10,000 ഡോളറിലധികം പണമായി നൽകിയാൽ ആണ് ജയിൽ ശിക്ഷ ലഭിക്കുക.

ഒറ്റ ഇടപാടിൽ 10,000 ഡോളറിലധികം പണമായി നൽകുന്നത് കുറ്റകരമാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്താനുള്ള പദ്ധതി 2018-19 ഫെഡറൽ ബജറ്റിലാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ആദ്യം പ്രഖ്യാപിച്ചത്. കള്ളപണമിടപാടുകൾക്ക് കടിഞ്ഞാണിടുക, നികുതി വെട്ടിപ്പ് തടയുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് നിയമം. ബിൽ ഈ വർഷം സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.

നിയമം നിലവിൽ വന്നാൽ സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾ നടത്തുന്നതിനും പതിനായിരം ഡോളറിലധികം പണമായി ഇടപാടുകൾ നടത്തുന്നത് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും $25,200 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാകും. ഇതിൽ പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും കുറ്റക്കാരാകുമെന്നതാണ് നിയമം.ഇത്തരം സാമ്പത്തിക ഇടപാടുകൾ ചെക്കായോ ഇലക്ട്രോണിക്ക് ആയോ നടത്തണം.

ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസായാൽ 2020 ജനുവരി ഒന്നിന് നിയമം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.അതേസമയം, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വൺ നേഷൻ പാർട്ടി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP