Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്ത് പുതിയതായി വാങ്ങിയ കാറിൽ കൂട്ടുകാരുമൊത്ത് പോയത് ബീച്ചിലേക്ക്; മടങ്ങി വരുമ്പോൾ എതിരെ വന്ന വാഹനവുമായി ഇടിച്ചുണ്ടായത് വൻ അപകടം; കാനഡയിലുണ്ടായ അപകടത്തിൽ മലയാളി എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സുഹൃത്ത് പുതിയതായി വാങ്ങിയ കാറിൽ കൂട്ടുകാരുമൊത്ത് പോയത് ബീച്ചിലേക്ക്; മടങ്ങി വരുമ്പോൾ എതിരെ വന്ന വാഹനവുമായി ഇടിച്ചുണ്ടായത് വൻ അപകടം; കാനഡയിലുണ്ടായ അപകടത്തിൽ മലയാളി എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ചിങ്ങവനം: എൻജിനിയറിങ് വിദ്യാർത്ഥിനി കാനഡയിൽ കാർ അപകടത്തിൽ മരിച്ചു. മൂലേടം ദിവാൻപുരം തോളൂർ സുശീൽ റാം റോയിയുടെ മകൾ കീർത്തന എസ്. തോളൂരാണ് മരിച്ചത്. സുഹൃത്ത് പുതിയതായി വാങ്ങിയ കാറിൽ കൂട്ടുകാരുമായി ബീച്ചിൽ പോയി മടങ്ങുന്‌പോൾ എതിരെവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിൻസീറ്റിലിരുന്ന കീർത്തന ഇടിയുടെ ആഘാതത്തിൽ തുറന്ന വാതിലൂടെ റോഡിലേക്കു തലകീഴായി വീഴുകയായിരുന്നു. കാനഡയിലെ ടൊറൻഡോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

കോട്ടയത്ത് ബിടെക് ബിരുദത്തിനു ശേഷം എംടെക് പഠനത്തിനായി രണ്ടു വർഷം മുൻപാണ് കീർത്തന കാനഡയിലേക്കു പോയത്. കഴിഞ്ഞ ആഴ്ച പഠനം പൂർത്തിയാക്കി പാർട്ട്‌ടൈം ജോലി ലഭിച്ചിരുന്നു. മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP