Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിന്റെ ദുരിതാശ്വാസ നിധിക്കെതിരെ പ്രതികരിച്ചവർക്കെതിരെ എടുക്കുന്ന വ്യാജകേസിൽ സൂര്യകാലടി ഭട്ടതിരിപ്പാടും പ്രതി; അറസ്റ്റ് ചെയ്തതിൽ എസ്ഡിപിഐ പ്രാദേശിക നേതാവും; മുഖ്യമന്ത്രിക്കെതിരെ മിണ്ടുന്നവരെ വേട്ടയാടി രസിച്ച് കേരള പൊലീസ്: ദുരിതാശ്വാസത്തിന്റെ പേരിൽ വിമർശകരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ അസഹിഷ്ണുതയെ വിമർശിച്ച് ദേശീയ മാധ്യമങ്ങളും

സർക്കാരിന്റെ ദുരിതാശ്വാസ നിധിക്കെതിരെ പ്രതികരിച്ചവർക്കെതിരെ എടുക്കുന്ന വ്യാജകേസിൽ സൂര്യകാലടി ഭട്ടതിരിപ്പാടും പ്രതി; അറസ്റ്റ് ചെയ്തതിൽ എസ്ഡിപിഐ പ്രാദേശിക നേതാവും; മുഖ്യമന്ത്രിക്കെതിരെ മിണ്ടുന്നവരെ വേട്ടയാടി രസിച്ച് കേരള പൊലീസ്: ദുരിതാശ്വാസത്തിന്റെ പേരിൽ വിമർശകരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ അസഹിഷ്ണുതയെ വിമർശിച്ച് ദേശീയ മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വിമർശനങ്ങളോട് സഹിഷ്ണുതയാണ് നല്ല ഭരണത്തിന്റെ മുഖമുദ്ര. എന്നാൽ, വിമർശനങ്ങൾ വരുമ്പോൾ കണ്ണുരുട്ടുക മാത്രമല്ല കേസെടുത്ത് ജയിലിൽ അടയ്ക്കാതെ അടങ്ങില്ല എന്ന മട്ടിലാണ് പിണറായി സർക്കാരിന്റെ സമീപനം. ദുരിതാശ്വാസ നിധിയെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താതെ വാളെടുക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നുപോലും നേരിട്ട് പറയാതെ, പോസ്റ്റിട്ട സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനെതിരെ പൊലീസ് കേസെടുത്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന് സോഷ്യൽ മീഡിയയിലൂടെ ഭട്ടതിരിപ്പാട് പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ കുമാരനല്ലൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ഒരക്ഷരം താൻ മിണ്ടിയിട്ടില്ലെന്നും, നേരിട്ട് പ്രളയബാധിതർക്ക് സഹായം എത്തിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ഭട്ടതിരിപ്പാട് പറയുന്നത്. കേസിൽ ഏറ്റുമാനൂർ കോടതി ഭട്ടതിരിപ്പാടിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

മറ്റൊരു കേസ് ദുരിതാശ്വാസ നിധിയുടെ പേരിൽ മുഖ്യമന്ത്രിയെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ്. നെടുമങ്ങാട് പൂവത്തൂർ എസ്.ജെ.മൻസിലിൽ എ.അബ്ദുൾ വാഹിദിനെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പ്രവർത്തകനാണ് ഇയാൾ. സംഭാവന കൊടുത്താൽ മുഖ്യമന്ത്രി മുക്കുമെന്നായിരുന്നു ഇയാളുടെ പരാമർശം.

അതേസമയം ദുരിതാശ്വാസത്തിന്റെ പേരിൽ വിമർശകരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ അസഹിഷ്ണുതയെ വിമർശിച്ച് ദേശീയ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രളയപശ്ചാത്തലത്തിൽ, ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തെ ചോദ്യം ചെയ്തതിനെ ചൊല്ലി പൊലീസ് മറുനാടൻ മലയാളി എഡിറ്റർക്ക് എതിരെ കേസെടുത്ത വിവരവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018 ലെ പ്രളയത്തിൽ, ദുരിതത്തിന് ഇരയായവർക്ക് സഹായമെത്തിക്കുന്നതിലെ അമാന്തത്തെ ചോദ്യം ചെയ്ത് സർക്കാരിനെ വിമർശിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേരളം രണ്ടാം വട്ടവും പ്രളയക്കെടുതി നേരിടുന്നതിന് ഒരുമാസം മുമ്പ് ജൂലായ് 5 നാണ് ആ വീഡിയോ അപ്‌ലോഡ് ചെയ്തത്. എന്നാൽ, കേസെടുത്തത് 37 ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 12നാണ്. രണ്ടുവിഷയങ്ങളെ ആധാരമാക്കിയായിരുന്നു മറുനാടന്റെ ജൂലൈയിലെ വീഡിയോ. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കൽ, പ്രളയക്കെടുതിക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം എന്നിവയായിരുന്നു വിഷയങ്ങൾ. ഏതൊക്കെ മാധ്യമറിപ്പോർട്ടുകളെ ആധാരമാക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നും 60,000 ത്തോളം പേർക്ക് 10,000 രൂപ നഷ്ടപരിഹാരം കിട്ടാത്തതുമൊക്കെ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ഓഗസ്റ്റ് 19 വരെയുള്ള കണക്ക് പ്രകാരം ശേഖരിച്ചത് 4,403 കോടി രൂപയാണെങ്കിൽ, വിതരണം ചെയ്തത് 2,276 കോടി മാത്രം. ഇതിൽ തന്നെ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് 1637 കോടിയും, അടിയന്തര സഹായമായി ഒരാൾക്ക് 6200 വീതം 458 കോടിയും ചെലവഴിച്ചുവെന്നും കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറുനാടനെതിരെ വ്യാജപരാതിയിൽ കേസ്

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വ്യാജ പരാതി കിട്ടിയപ്പോൾ തന്നെ യാതൊരു അന്വേഷണവുമില്ലാതെ പൊലീസ് കേസെടുത്തു. എഫ് ഐ ആർ പ്രകാരം സോമകുമാർ എന്ന ആളാണ് പരാതിയുമായി എത്തിയത്. തിരുവനന്തപുരത്ത് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 1857/2019 എന്ന നമ്പറിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറുനാടൻ മലയാളിയുടെ ന്യൂസ് എഡിറ്റർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ നിന്നാണ് സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാൽ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്നത്.

ജൂലൈ 5ന് മറുനാടൻ ഫെയ്സ് ബുക്ക് പേജിൽ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സർവ്വീസായ സിഎംഡിആർഎഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകൾ ചുമത്തുന്നത്. ബോധപൂർവ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. കേരളാ സർക്കാരിന്റെ ധൂർത്താണ് മറുനാടൻ വീഡിയോയ്ക്ക് ആധാരമായത്. സമ്പത്തിനെ കേരളത്തിന്റെ വക്താവായി ഡൽഹിയിൽ നിയമിച്ചതായിരുന്നു വിർശനത്തിന് ആധാരം. ഇതിനെ പ്രളയത്തിന് ശേഷമുള്ള പ്രതികരണമെന്നോണം സൈബർ സഖാക്കർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോമകുമാറിന്റെ പരാതി എത്തുന്നത്. പരാതിക്കാരന്റെ അഡ്രസോ ഫോൺ നമ്പറോ പോലും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

സോമകുമാർ ടിവിപിഎം, പേരൂർക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേൽവിലാസമാണ് പരാതിക്കാരന്റേതായി നൽകിയിട്ടുള്ളത്. ഫോൺ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോൺ നമ്പർ. പേരൂർക്കട ജംഗ്ഷനിൽ താമിക്കുന്ന ആളിന്റെ ഫോൺ നമ്പരാണ് ഇത്. പേരൂർക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനിൽക്കാത്ത വകുപ്പുകൾ

കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കിൽ കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടൻ വീഡിയോയിലില്ല.

പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഈ വകുപ്പിന് 3 വർഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ മജിസ്ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകൾക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിർമ്മിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP