Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരക്കാമല മഠത്തിലെ പല വാതിലുകളിലൂടെ എത്ര വികാരിയച്ചന്മാർ കയറി ഇറങ്ങിയിട്ടുണ്ട്? കന്യാസ്ത്രീകളുടെ സുരക്ഷിതത്വം തകർത്ത് കയറുന്നവരെ എത്ര തവണ നാട്ടുകാർ അടിച്ചിറക്കി എന്ന് ഓർമ്മയുണ്ടോ? അവരുടെയൊക്കെ ലിസ്റ്റ് വേണോ നോബിളേ താങ്കൾക്ക്; സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത പിആർഒ നോബിൾ പാറയ്ക്കലിനെ കണ്ടം വഴി ഓടിച്ച് ലൂസി കളപ്പുരയുടെ മറുപടി; നോബിളിനെ എത്രയും വേഗം പുറത്താക്കണമെന്ന് വിശ്വാസികളുടെ പരാതിയും

കാരക്കാമല മഠത്തിലെ പല വാതിലുകളിലൂടെ എത്ര വികാരിയച്ചന്മാർ കയറി ഇറങ്ങിയിട്ടുണ്ട്? കന്യാസ്ത്രീകളുടെ സുരക്ഷിതത്വം തകർത്ത് കയറുന്നവരെ എത്ര തവണ നാട്ടുകാർ അടിച്ചിറക്കി എന്ന് ഓർമ്മയുണ്ടോ? അവരുടെയൊക്കെ ലിസ്റ്റ് വേണോ നോബിളേ താങ്കൾക്ക്; സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത പിആർഒ നോബിൾ പാറയ്ക്കലിനെ കണ്ടം വഴി ഓടിച്ച് ലൂസി കളപ്പുരയുടെ മറുപടി; നോബിളിനെ എത്രയും വേഗം പുറത്താക്കണമെന്ന് വിശ്വാസികളുടെ പരാതിയും

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: മാധ്യമപ്രവർത്തകർ ലൂസി കളപ്പുരയ്ക്കലിനെ കാണാൻ എത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മഠത്തിൽ ആളുകളെ വിളിച്ച് കയറ്റുന്നു എന്ന തരത്തിൽ അപവാദ പ്രചരണം നടത്തിയ മാനന്തവാടി രൂപത പിആർഒ വിഭാഗത്തിലെ ഫാദർ നോബിൾ തോമസ് പാറക്കലിന് മറുപടിയുമായി സിസ്റ്റർ ലൂസി. മഠത്തിൽ പുരുഷന്മാരെ വിളിച്ച് കയറ്റുന്നു എന്ന് നിങ്ങൾ പറയുമ്പോൾ മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്? എത്ര അച്ചന്മാർ മഠത്തിന് സമീപം ദിവസവും ചുറ്റിക്കളിക്കുന്നു എന്നതിന്റെ കണക്ക് വേണോ എന്നാണ് ലൂസി ചോദിക്കുന്നത്.ആരോപണത്തിന് ലൂസി തിരിച്ച് ചോദിക്കുന്ന ചോദ്യം സഭയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ്.

കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോയെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ സിസ്റ്റർ ലൂസി ചോദിക്കുന്നു.കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജോസ് പൊരുന്നേടത്തിനും ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കും നൽകിയ പരാതിയുടെ പ്രതികാരമാണോ അപവാദ പ്രചരണമെന്നും സിസ്റ്റർ ലൂസി നോബിളിനോട് ചോദിക്കുന്നു.

അപവാദ പ്രചരണത്തിനെതിരെ സിസ്റ്റർ ലൂസി നൽകിയ പരാതിയിൽ ഫാദർ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ നോബിൾ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മാനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളുടെ പരാതി. കാത്തലിക് ലേമെൻ അസോസിയേഷൻ ഭരവാഹികളാണ് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകിയത്.മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെൻ അസോസിയേഷൻ ഫാദർ നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിയത്. സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.

സിസ്റ്റർ ലൂസി കളപ്പുരയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കുമാരൻ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്.

മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്. കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോ ? വേണമെങ്കിൽ പിൻവാതിൽ സന്ദർശകരായ, മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.

മഠത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട്, നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ? എന്തിനാണ് കാരക്കാമല മഠത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്? നോബിളേ പറയണം മറുപടി ? 2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് , ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മഠത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്? ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പഠിപ്പിക്കുന്നതും, കന്യാമഠത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും. ലജ്ജതോന്നുന്നു. ബാക്കി പിന്നീട്...!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP