Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാന യാത്രയിൽ ഇനി യാത്രക്കാർക്കരുകിലെത്തുക ബിക്കിനിയിട്ട എയർ ഹോസ്റ്റസുമാർ; 'ബിക്കിനി എയർലൈൻ' ഇനി ഇന്ത്യയിലേക്കും സർവീസ് നടത്തും; ടിക്കറ്റ് ബുംക്കിങ് ആരംഭിച്ചത് ഡിസംബർ ആറ് മുതൽ മാർച്ച് 28 വരെയുള്ള സർവീസുകൾക്ക്; 'ചൂടൻ' സർവീസുമായി ഇന്ത്യയിലേക്കെത്തുന്ന വിയർട്ട് ജെറ്റിനെ സദാചാരവാദികൾ എങ്ങനെ എതിരേൽക്കും എന്നും ആശങ്ക

വിമാന യാത്രയിൽ ഇനി യാത്രക്കാർക്കരുകിലെത്തുക ബിക്കിനിയിട്ട എയർ ഹോസ്റ്റസുമാർ; 'ബിക്കിനി എയർലൈൻ' ഇനി ഇന്ത്യയിലേക്കും സർവീസ് നടത്തും; ടിക്കറ്റ് ബുംക്കിങ് ആരംഭിച്ചത് ഡിസംബർ ആറ് മുതൽ മാർച്ച് 28 വരെയുള്ള സർവീസുകൾക്ക്; 'ചൂടൻ' സർവീസുമായി ഇന്ത്യയിലേക്കെത്തുന്ന വിയർട്ട് ജെറ്റിനെ സദാചാരവാദികൾ എങ്ങനെ എതിരേൽക്കും എന്നും ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ഹോ ചിമിൻ സിറ്റി: വിയർട്ട് ജെറ്റ് എന്ന വിയറ്റ്‌നാം വിമാനക്കമ്പനി വാർത്തകളിൽ നിറഞ്ഞത് എയർഹോസ്റ്റസുമാരുടെ വേഷവിധാനം കൊണ്ടായിരുന്നു. കമ്പനിയുടെ വിമാനങ്ങളിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളൊരുക്കി അരുകിലെത്തുന്ന എയർഹോസ്റ്റസുമാർ ധരിക്കുക ബിക്കിനിയാണ്. ഇനി ഈ ബിക്കിനി ഹോസ്റ്റസുമാരുടെ സേവനം ഇന്ത്യൻ യാത്രക്കാർക്കും ലഭ്യമാകുന്നു. ഈ കമ്പനി ഇന്ത്യയിലേക്കും സർവ്വീസ് തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ ആറ് മുതൽ മാർച്ച് 28 വരെയുള്ള സർവ്വീസുകൾക്കായുള്ള ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചത്. വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിൽ നിന്നും ഹനോയിൽ നിന്നും ഡൽഹിയിലേക്ക് നേരിട്ടുള്ള സർവ്വീസുകളാണ് കമ്പനി തുടങ്ങുന്നത്. ആഴ്ചയിൽ നാലു സർവീസ് നടത്താനാണ് പദ്ധതി. പുതിയ തന്ത്രം പരീക്ഷിച്ച വൻ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയിൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങും.

വിയറ്റ്നാമിലെ വിയർട്ട് ജെറ്റ് വിമാനക്കമ്പനി സ്വന്തം പേരിനെക്കളും 'ബിക്കിനി എയർ ലൈൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വിയറ്റ്നാമിലെ വനിതാ കോടീശ്വരിയായ ഗുയേൻ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നിൽ. 2011 ൽ തുടങ്ങിയ ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2017 ൽ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേർട്ട് ജെറ്റ് 986 ദശലക്ഷം ഡോളറാണ് ആ വർഷം മാത്രം സമ്പാദിച്ചത്. കമ്പനിക്ക് ഇപ്പോൾ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ൽ അധികം സർവ്വീസുകളുണ്ട്.

ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്. വിമാനജീവനക്കാരികൾ ബിക്കിനി വേഷത്തിൽ യാത്രക്കാർക്കിടയിലൂടെ നടക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം അറിയുകയും വലിയ വാർത്തയാകുകയും ചെയ്തു.

ലൈംഗികത മുൻ നിർത്തിയുള്ള മാർക്കറ്റിങ് തന്ത്രങ്ങളുടെ പേരിൽ വൈറലാകുന്നതിനൊപ്പം ശക്തമായ വിമർശനത്തിനും വിമാനക്കമ്പനി ഇരയായി മാറിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഫുട്ബോളർമാർക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളിൽ കളിക്കാർക്ക് തൊടാനും പിടിക്കാനും അവസരം നൽകി ലിംഗറി ഷോ നടത്തിയതിന്റെ പേരിൽ എയർലൈൻ സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സർവീസുമായി വരുന്നത്. കടുത്ത സദാചാരവാദികളുടെ നാടായ ഇന്ത്യയിലേക്ക് ബിക്കിനി എയർ ലൈൻസ് സർവീസ് തുടങ്ങാനിരിക്കെ എങ്ങിനെയായിരിക്കും പ്രതികരണമെന്ന ആശങ്കയും എയർലൈനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP