Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യോഗി ആദിത്യനാഥ് കാബിനറ്റ് പദവി നൽകിയ സുരേഷ് റാണ മുസഫർ നഗർ വർഗീയ ലഹളയിലെ പ്രതി; നിലവിലുള്ള ആറ് മന്ത്രിമാർക്ക് കസേര നഷ്ടമായപ്പോൾ പുതുതായി പദവി കിട്ടിയത് 23 പേർക്ക്; പുനഃസംഘടനയോടെ ഉത്തർപ്രദേശിലെ മന്ത്രിമാരുടെ എണ്ണം 43ആയി

യോഗി ആദിത്യനാഥ് കാബിനറ്റ് പദവി നൽകിയ സുരേഷ് റാണ മുസഫർ നഗർ വർഗീയ ലഹളയിലെ പ്രതി; നിലവിലുള്ള ആറ് മന്ത്രിമാർക്ക് കസേര നഷ്ടമായപ്പോൾ പുതുതായി പദവി കിട്ടിയത് 23 പേർക്ക്; പുനഃസംഘടനയോടെ ഉത്തർപ്രദേശിലെ മന്ത്രിമാരുടെ എണ്ണം 43ആയി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ക്രിമിനൽ കേസിലെ പ്രതിക്ക് കാബിനറ്റ് പദവി നൽകിയും പുതുതായി 23പേരെ ഉൾപ്പെടുത്തിയും ഉത്തർപ്രദേശിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വർഗീയ കലാപക്കേസ് പ്രതിയായ സുരേഷ് റാണയെ കാബിനറ്റ് മന്ത്രിയായാണ് യോഗി ആദിത്യനാഥ് നിയമിച്ചിരിക്കുന്നത്. നിലവിലുള്ള ആറ് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

സഹമന്ത്രിയായിരിക്കെ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് റാണയ്ക്ക് കാബിനറ്റ് റാങ്ക് നൽകിയെന്നാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതോടെ മന്ത്രിമാരുടെ എണ്ണം 43 ആയി. സ്വതന്ത്ര ചുമതലയുള്ള നാല് മന്ത്രിമാരെ കാബിനറ്റ് മന്ത്രിമാരായി ഉയർത്തി. പുതുതായി മന്ത്രിസഭയിൽ ചേർന്ന 23 മന്ത്രിമാർക്ക് ബുധനാഴ്ച ഗവർണർ ആന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലി കൊടുത്തു.

2013ൽ ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മുസഫർനഗർ കലാപത്തിൽ പ്രതിചേർക്കപ്പെട്ടയാളാണ് സുരേഷ് റാണ. മതത്തിന്റെ പേരിൽ ശത്രുത വളർത്തിയതിനാണ് ഇയാളുടെ പേരിൽ കേസെടുത്തത്. പശ്ചിമ യുപിയിലെ താന ഭവനിൽ നിന്നുള്ള എംഎൽഎയാണ് 49 കാരനായ സുരേഷ് റാണ. കലാപത്തിന് കാരണമാകുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചതിന് 2013 സെപ്റ്റംബറിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു രണ്ട് മാസത്തിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. അന്ന് കലാപത്തിൽ 61 ആളുകൾ കൊല്ലപ്പെടുകയും 40,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP