Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആയുസ് തീരും വരെ പണിയെടുക്കാതെ പിരിച്ച് ജീവിക്കാനാണോ പരിപാടി; നീയും കൂട്ടുകാരും ചേർന്ന് എത്ര പങ്കിട്ടെന്ന് പറ; അഷ്‌കർ ബെറ്റിൽ തോറ്റ തുക ചികിത്സയ്ക്ക് നൽകിയുമില്ല പരസ്യമായി അപമാനിക്കലും; ഗതികേട് കൊണ്ടാടാ എന്ന് മനംനൊന്ത്‌ മറുപടി നൽകി വൃക്ക രോഗിയായ റാഫി; ചാരിറ്റിയൊക്കെ അവനവന് തോന്നി ചെയ്യേണ്ടതല്ലേ? പണം ഇനിയും കൈമാറിയില്ലെന്ന് അഷ്‌കർ സമ്മതിച്ചെന്ന് പന്തയം ജയിച്ച നിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആയുസ് തീരും വരെ പണിയെടുക്കാതെ പിരിച്ച് ജീവിക്കാനാണോ പരിപാടി; നീയും കൂട്ടുകാരും ചേർന്ന് എത്ര പങ്കിട്ടെന്ന് പറ; അഷ്‌കർ ബെറ്റിൽ തോറ്റ തുക ചികിത്സയ്ക്ക് നൽകിയുമില്ല പരസ്യമായി അപമാനിക്കലും; ഗതികേട് കൊണ്ടാടാ എന്ന് മനംനൊന്ത്‌ മറുപടി നൽകി വൃക്ക രോഗിയായ റാഫി; ചാരിറ്റിയൊക്കെ അവനവന് തോന്നി ചെയ്യേണ്ടതല്ലേ? പണം ഇനിയും കൈമാറിയില്ലെന്ന് അഷ്‌കർ സമ്മതിച്ചെന്ന് പന്തയം ജയിച്ച നിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ജയരാജനും സതീഷ് ചന്ദ്രനും വിജയിക്കും എന്ന് ബെറ്റ് വെച്ച് തോറ്റ സിപിഎം അനുഭാവി ബെറ്റ് തുകയായ ഒന്നേകാൽ ലക്ഷം രൂപ കെ.എസ്.യു പ്രവർത്തകനായ റാഫിക്ക് നൽകാമെന്ന് പറഞ്ഞത് സാമൂഹ്യമാധ്യമങ്ങളിൽ നന്മയുടെ കഥയായി കൈയടി നേടിയിരുന്നു. എന്നാൽ ബെറ്റ് വെച്ച തുക നൽകാമെന്ന് പറഞ്ഞ അഷ്ടകർ പണം നൽകിയില്ലെന്ന വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അഷ്‌കർ പണം നൽകാതെ വന്നതോടെ ചികിത്സ മുടങ്ങിയെന്ന റാഫി വെളിപ്പെടുത്തി. മാത്രമല്ല ഇക്കാരണത്താൽ തന്നെ പണം അഷ്‌കർ നൽകും എന്ന തരത്തിൽ പ്രചരിച്ചതോടെ സഹായിക്കാൻ മുന്നോട്ട് വന്നവർ പോലും പിന്മാറുകയും ചെയ്തു.

ഇതോടെ അഷ്‌കറിനെതിരെ കൂടുതൽ ആളുകൾ തിരിഞ്ഞു. ഇതിൽ പ്രകോപിതനായ അഷ്‌കർ റിയാസിനെ അസഭ്യം പറയാനും കള്ളനായി ചിത്രീകരിക്കാനും തുടങ്ങി. അസുഖത്തിന്റെ പേര് പറഞ്ഞ് പണം പിരിച്ച് ജീവിതം അവസാനിക്കും വരെ തിന്നാനാണോ നിന്റെ പരിപാടി എന്നും ആകെ നനഞ്ഞ് നിൽക്കുന്ന എനിക്ക് ഇനി കുളിരില്ല എന്ന തരത്തിൽ ഭീഷണിയുയർത്തിയുമാണ് അഷ്‌കർ സംസാരിക്കുന്നത്. മാത്രമല്ല പണം പിരിച്ചെടുത്ത് ജീവിക്കുന്നത് നീയും നിന്റെ കൂട്ടുകാരുമാണ്, എത്ര പണം ഇതുവരെ പിരിഞ്ഞ് കിട്ടി എന്ന് പറ. ഏതൊക്കെ ബാങ്കിൽ എത്ര ഡിപ്പോസിറ്റ് ഉണ്ട് എന്ന് പറ. ഇത്തരത്തിലാണ് അഷ്‌കർ റാഫിയെ അപമാനിക്കുന്നത്.

ഞാനും ജോലി ചെയ്ത് അന്തസ്സായി തന്നെ ജീവിച്ചവനാണ്...ചെന്നൈ ജിയോയിൽ.ഒരു അസുഖം വന്ന് മറ്റുള്ളവന്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്നവന്റെ മാനസിക നില ആർക്കും മനസ്സിലാകില്ല. ഒരിക്കലും ആർക്കും അതിനുള്ള ഇട വരാതിരിക്കട്ടെ. ഇത്തരത്തിൽ പണം പിരിക്കുന്നതിന്റേയും അസുഖത്തിന്റേയും പേരിൽ പരിഹസിക്കപ്പെട്ടപ്പോൾ മനം നൊന്തുള്ള റിയാസിന്റെ മറുപടി കണ്ട് അഷ്‌കറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു. ഇതോടെ അഷ്‌കർ ഫേസ്‌ബുക്ക് പൂട്ടി രക്ഷപ്പെടുകയും ചെയ്തു.

നിയാസ് മലബാറി, ബഷീർ എടപ്പാൾ, അഷ്‌കർ കെ.എ.എന്നിവരാണ് ബെറ്റിനായി നിന്നത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വേണ്ടി ബഷീർ എടപ്പാളും കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വേണ്ടി നിയാസ് മലബാറിയുമാണ് അഷ്‌കർ കെ.എയുമായി ബെറ്റ് വെച്ചത്. രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം പ്രവചിച്ച് നിയാസ് മലബാറി 25000 രൂപയും കെ.മുരളീധരന്റെ വിജയം പ്രവചിച്ച് ബഷീർ എടപ്പാൾ ഒരു ലക്ഷം രൂപയ്ക്കുമാണ് അഷ്‌കറുമായി ബെറ്റിൽ ഏർപ്പെട്ടത്. മുസ്ലിം ലീഗിൽ നിന്ന് സിപിഎമ്മിലേക്ക് കടന്നുവന്ന അഷ്‌കറിന് വടകര, കാസർകോട് സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല.

അതിനാൽ തന്നെ ഫെയ്സ് ബുക്ക് ചാറ്റിൽ 125000 ലക്ഷം അഷ്‌കർ ബെറ്റ് വെച്ചത്. പക്ഷെ മുരളീധരൻ വടകരയിൽ വിജയിക്കുകയും കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിക്കുകയുമായിരുന്നു. ഇതോടെ ബെറ്റിന്റെ തുക നൽകാൻ അഷ്‌കർ അന്ന് തയ്യാറാവുകയായിരുന്നു. പക്ഷെ പറഞ്ഞതല്ലാതെ തുക അഷ്‌കർ കൈമാറിയില്ല. ഈ വാർത്ത മറുനാടൻ പുറത്ത് വിട്ടതിന് പിന്നാലെ ബെറ്റ് ജയിച്ച നിയാസ് മലബാറി എന്നയാൾ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

മെയ് 26ന് തന്നെ അഷ്‌കർ ഇൻബോക്‌സിൽ വന്ന് വൃക്ക രോഗിയായ റാഫി പെരിങ്ങോലയുടെ അക്കൗണ്ടിലേക്ക് എന്റെയും ബഷീർ എടപ്പാളിന്റെയും ബെറ്റ് തുകയായ 125000 ട്രാൻസ്ഫർ ചെയ്ത ഫോട്ടോ അയച്ച് തരുന്നു.വിശ്വസിക്കാതിരിക്കാൻ മറ്റു കാരണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടെ എന്ന് കരുതി ഞാൻ പോസ്റ്റിടുന്നു. മാധ്യമങ്ങൾ അതൊക്കെയും വാർത്തയാക്കുകയായിരുന്നു. പണം ലുലു എക്‌സ്‌ചേഞ്ച് വഴി ഇട്ടതിന്റെ തെളിവ് സഹിതം അഷ്‌കർ തന്നു. എന്നാൽ പണം ക്രെഡിറ്റ് ആകാതെ വന്നതോടെ ഈ ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്ത അഷ്‌കർ പക്ഷേ പിന്നീട് പണം നിക്ഷേപിച്ചില്ല.

മറുനാടൻ മലയാളി വാർത്ത കണ്ടതിന് ശേഷം വീണ്ടും അഷ്‌കറിനെ വിളിച്ചിരുന്നു. എന്നാൽ കാശ് ഇട്ടിട്ടില്ല എന്നാണ് അറിഞ്ഞത്. കടം കൊടുത്ത പണം അല്ലല്ലോ. അപ്പോൾ നിർബന്ധിക്കാനും തരമില്ല. .ചാരിറ്റി എന്നത് അവനവന്റെ മനസ്സിന്റെ വലിപ്പത്തിനനുസരിച്ച് ചെയ്യേണ്ട ഒന്നാണ്,സാലറി ചലഞ്ച് പോലെ കഴുത്തിന് പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ.,എന്റെ സങ്കടം റാഫിയെ കുറിച്ചാണ്...വാഗ്ദാനങ്ങളിലൊക്കെയും പ്രതീക്ഷയർപ്പിച്ച് ഓപ്പറെഷൻ നടത്താൻ കാശിനായി ഇപ്പോഴും കാത്തിരിക്കുന്ന റാഫിയെ കുറിച്ച് മാത്രമാണ് എന്ന് പറഞ്ഞാണ് നിയാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മറുനാടൻ മലയാളി വാർത്ത കണ്ട് ഒരുപാട് പേർ കാര്യം അന്വേഷിക്കുന്നതുകൊണ്ടാണ് വിശദീകരിക്കാനായി വരേണ്ടി വന്നത്.2019 മെയ് 26 ന് സഖാവ് അഷ്‌കർ ഇൻബോക്‌സിൽ വന്ന് വൃക്ക രോഗിയായ റാഫി പെരിങ്ങോലയുടെ അക്കൗണ്ടിലേക്ക് എന്റെയും ബഷീർ എടപ്പാളിന്റെയും ബെറ്റ് തുകയായ 125000 ട്രാൻസ്ഫർ ചെയ്ത ഫോട്ടോ അയച്ച് തരുന്നു.വിശ്വസിക്കാതിരിക്കാൻ മറ്റു കാരണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടെ എന്ന് കരുതി ഞാൻ പോസ്റ്റിടുന്നു. മാധ്യമങ്ങൾ അതൊക്കെയും വാർത്തയാക്കുന്നു

രണ്ട് ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിൽ കാശ് എത്തിയില്ലെന്ന് റാഫി പറഞ്ഞപ്പോൾ ഞാൻ അഷ്‌കറിനോട് ചൊദിച്ചു 'കുവൈത്തിൽ നിന്ന് കാശ് അയച്ചാൽ സാധാരണ വൈകാറുണ്ടോ?കാശ് എത്തിയില്ലല്ലോ എന്ന്..

അവൻ പറഞ്ഞു 'ലുലു എക്‌സ്‌ചേഞ്ച് വഴിയാണ്,ഒരിക്കലും വൈകില്ല,മാത്രമല്ല എന്റെ അക്കൗണ്ടിൽ നിന്ന് കാശ് പോയ മെസേജുമുണ്ട്.

പിറ്റേന്ന് അഷ്‌കർ ലുലു എക്‌സ്‌ചേഞ്ചിൽ പോയിട്ട് ഫോട്ടോ അയക്കുന്നു..അവിടന്ന് റാഫിയുമായി നേരിട്ട് സംസാരിക്കുന്നു.ആ ട്രാൻസാക്ഷൻ ക്യാൻസൽ ചെയതു , രണ്ട് ദിവസത്തിനകം പണം എന്റെ അക്കൗണ്ടിൽ തിരികെയെത്തിയാൽ വീണ്ടും അയക്കാം എന്ന് റാഫിക്ക് ഉറപ്പ് കൊടുക്കുന്നു.

അതിന് ശേഷം അഷ്‌കർ നാട്ടിലെത്തിയപ്പോഴും കുവൈത്തിലേക്ക് മടങ്ങി പോയപ്പോഴും ഈ കാര്യം അന്വേഷിച്ച് പലവട്ടം ഞാൻ ബന്ധപ്പെട്ടിരുന്നു.ഏറ്റവും ഒടുവിൽ 'ആ കാശ് എന്റെ അക്കൗണ്ടിലേക്ക് വീണ്ടും ക്രെഡിറ്റാ യിരുന്നു,പക്ഷേ ഞാൻ നാട്ടിലായതുകൊണ്ട് കസിൻ ആ കാശ് മറിച്ചു,ഇപ്പോൾ അവൻ ആ കാശ് തരുന്നില്ല എന്നാണ് പറഞ്ഞത്...

ഇന്ന് വീണ്ടും അഷ്‌കറുമായി ബന്ധപ്പെട്ടിരുന്നു..കാശ് ഇത് വരെ അയച്ചില്ലെന്ന് പറഞ്ഞു..കടം കൊടുത്ത കാശല്ല,നിർബന്ധിക്കാൻ നിർവ്വാഹമില്ല.ചാരിറ്റി എന്നത് അവനവന്റെ മനസ്സിന്റെ വലിപ്പത്തിനനുസരിച്ച് ചെയ്യേണ്ട ഒന്നാണ്,സാലറി ചലഞ്ച് പോലെ കഴുത്തിന് പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ.,

എന്റെ സങ്കടം റാഫിയെ കുറിച്ചാണ്...വാഗ്ദാനങ്ങളിലൊക്കെയും പ്രതീക്ഷയർപ്പിച്ച് ഓപ്പറെഷൻ നടത്താൻ കാശിനായി ഇപ്പോഴും കാത്തിരിക്കുന്ന റാഫിയെ കുറിച്ച് മാത്രമാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP