Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്കളെ വിട്ട് കിട്ടാൻ ഭർത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയത് യുവതി; പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മകൾ പറഞ്ഞതോടെ പണി കിട്ടിയത് അമ്മയ്ക്ക്; പോക്‌സോ നിയമം ദുരുപയോഗം ചെയ്ത യുവതിക്കെതിരെ അതേ നിയമപ്രകാരം കേസ് എടുക്കാൻ ഉത്തരവിട്ടത് മദ്രാസ് ഹൈക്കോടതി

മക്കളെ വിട്ട് കിട്ടാൻ ഭർത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയത് യുവതി; പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മകൾ പറഞ്ഞതോടെ പണി കിട്ടിയത് അമ്മയ്ക്ക്; പോക്‌സോ നിയമം ദുരുപയോഗം ചെയ്ത യുവതിക്കെതിരെ അതേ നിയമപ്രകാരം കേസ് എടുക്കാൻ ഉത്തരവിട്ടത് മദ്രാസ് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഭർത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. മക്കളെ വിട്ടുകിട്ടാനായിട്ടാണ് യുവതി ഭർത്താവിനെതിരെ കള്ളപ്പരാതി നൽകിയത്. തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് യുവതിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഭർത്താവുമായി കാലങ്ങളായി പിരിഞ്ഞ് താമസിക്കുന്ന യുവതി തന്റെ 11 വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസ് എടുത്തു. മുൻകൂർ ജാമ്യം നൽകിയ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ച് ഇത് കള്ളപ്പരാതിയാണെന്ന് ബോധിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്ത് വന്നത്.

2003ൽ ആണ് ഇവർ തമ്മിലുള്ള വിവാഹം കഴിയുന്നത്. ഇവർക്ക് 11ഉം ഒന്നരയും വയസുള്ള പെൺമക്കളുണ്ട്. പിന്നീട് 11 വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്നും ഗർഭിണിയായപ്പോൾ നാട്ടുമരുന്നുകൾ ഉപയോഗിച്ച് ഗർഭം അലസിപ്പിച്ചെന്നും ഇവർ പരാതി നൽകി. എന്നാൽ പിതാവ് തന്നെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി കള്ളമാണെന്ന് മകൾ പറഞ്ഞു. പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നും ഗർഭം ധരിച്ചിട്ടില്ലെന്നും യാതൊരു വിധ മരുന്നും കഴിച്ചിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. ഒന്നരവയസുകാരിയായ മകളും പിതാവിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ പറയുകയും ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവുമായി അകൽച്ചയിലുള്ള യുവതി മക്കളെ വിട്ടുകിട്ടാനായി കള്ളപരാതി നൽകുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയത്. പ്രായപൂർത്തായാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ലൈംഗിക പീഡനം നടന്നെന്ന് കള്ളപ്പരാതി നൽകിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ കോടതി വിധിക്കുകയും ചെയ്തു. കൂടാതെ ഭർത്താവിനെതിരായ കേസും കോടതി തള്ളി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP