പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതിന് പട്ടിണിക്കിട്ടും പൂട്ടിയിട്ടും കൊല്ലാകൊല ചെയ്യുന്നതിന് പിന്നാലെ ഒരു വൈദികൻ അവരെ മുറിയിൽ പുരുഷന്മാരെ വിളിച്ച് കയറ്റുന്നവളായും ചിത്രീകരിക്കുന്നു; വിമർശനം പടർന്നിട്ടും ലജ്ജയില്ലാതെ സൈബർ ഗുണ്ടായിസവുമായി രംഗത്തിറങ്ങി വെള്ളയുടുപ്പിട്ട പിശാചിന്റെ സന്തതി; ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രചാരകർ ഒരു കന്യാസത്രീയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും പൊതുജനങ്ങളും....
മറുനാടൻ ഡെസ്ക്
ഞാൻ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച് വളർന്ന് കത്തോലിക്കാ വിശ്വാസത്തിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതും ഇപ്പോൾ വിവാദമായിരിക്കുന്ന സീറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപയുടെ ഒരു ഇടവകാംഗം. നിർഭാഗ്യവശാൽ, ഞാൻ അംഗമായിരിക്കുന്ന കത്തോലിക്കാ സഭയുടെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന, പൊതുജനങ്ങൾ ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വിഷവായു കലർന്ന നാണം കെട്ട വാർത്തകൾ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു.
ആദ്യം ഈ സഭ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണത് ഭൂമിഇടപാടിന്റെ പേരിലായിരുന്നു. അന്ന് സഭാതലവനെ അപമാനിക്കുന്നതിന് വേണ്ടി മറ്റ് ചില താല്പര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ചില വൈദിക ഗുണ്ടകൾ നടത്തിയ ഗൂഢാലോചന തുറന്നു പറയാൻ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല. എന്നാൽ, ആ സംഭവത്തെ തുടർന്ന് ഈ സഭയെ നാണം കെടുത്തുന്ന മറ്റൊരു ലൈംഗിക അപവാദമുണ്ടായി. ലത്തീൻ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയുടെ അധ്യക്ഷനായ, എന്നാൽ ജന്മനാ ഒരു സീറോ മലബാർ സഭക്കാരനായ ഫ്രാങ്കോ മുളക്കൻ എന്ന മെത്രാൻ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നതായിരുന്നു വിഷയം.
രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീയെ ഒരാൾ പീഡിപ്പിച്ചു എന്ന് ആ സ്ത്രീ പറഞ്ഞാൽ അത് വിശ്വസിക്കുകയാണ് എന്നെ പോലുള്ളവർ ചെയ്യേണ്ടത്. എന്നിട്ടും, അതൊരു മെത്രാനായതുകൊണ്ട് കുറച്ച് ദിവസങ്ങൾ സംശയത്തിന്റെ ആനുകൂല്യങ്ങൾ നൽകി. നിർഭാഗ്യവശാൽ, രാജ്യത്തെ നിയമസംവിധാനങ്ങൾ അയഞ്ഞ് പ്രവർത്തിച്ചിട്ടും ഉന്നത സ്വാധീനമുള്ള ഈ മെത്രാൻ ഇടപെട്ട് കന്യാസ്ത്രീയായ ഇരയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് വ്യക്തമാകുകയായിരുന്നു. ആ കേസിപ്പോൾ വിചാരണാ ഘട്ടത്തിലേക്ക് കടക്കുന്നു. മെത്രാൻ ദിവസങ്ങളോളം ജയിലിൽ കിടന്നു. അതിന് മുമ്പേ ഈ സഭയെ നാണം കെടുത്താൻ മറ്റൊരു ലൈംഗിക ആരോപണം കൂടി ഉയർന്ന് വന്നു. മാനന്തവാടി രൂപതാംഗമായ റോബിൻ വടക്കഞ്ചേരി എന്ന വൈദികൻ പതിനാറ് തികയാത്ത ഒരു പെൺകുട്ടിയെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച ശേഷം ആ പെൺകുട്ടിക്ക് ഗർഭമുണ്ടാകുകയും കുഞ്ഞുണ്ടാകുകയും ആ കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ അപ്പന്റെ പുറത്ത് ഏൽപ്പിക്കാൻ ശ്രമമുണ്ടാകുകയും ചെയ്തത്. മെത്രാന്മാരുടെയും അച്ചന്മാരുടെയും ഇത്തരം കൂട്ടിക്കൊടുപ്പിനെതിരെ ശബ്ദമുയർത്തേണ്ട ചുമതല എന്നെപ്പോലുള്ള വിശ്വാസികൾക്ക് ഉള്ളതുകൊണ്ട് ഫ്രാങ്കോ മുളക്കൻ അടക്കമുള്ളവരെ മെത്രാൻ എന്ന് അഭിസംബോധന ചെയ്യുന്നത് പോലും അവസാനിപ്പിക്കുകയാണ് ചെയ്തത്.
രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്തവിധം ഒരു ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ തുടർച്ചയായി അപമാനിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത്. ആ കന്യാസ്ത്രീകളുടെ സമരപന്തലിൽ പോയി പിന്തുണ അറിയിച്ചപ്പോൾ മാത്രമാണ് എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞത്. കാരണം, ഞാൻ വിശ്വസിക്കുന്ന യേശുക്രിസ്തുവിനോടുള്ള കടപ്പാടാണ് ഞാൻ അംഗമായിരിക്കുന്ന സഭയുടെ അനീതിക്ക് പ്രായശ്ചിത്തം ചെയ്യുക എന്നാണ് ഞാൻ പഠിച്ച വേദപാഠം. ഒരു കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയാകുകയും നീതി ലഭിക്കാതെ വരുമ്പോൾ തെരുവിൽ ഇറങ്ങുകയും ചെയ്തപ്പോൾ ഒരു അണുവിട പോലും സഹായിക്കാനാകാതെ സഭാനേതൃത്വം നോക്കിയിരുന്നപ്പോൾ മനസാക്ഷിയോട് കൂറ് പുലർത്തുന്നതിന് വേണ്ടി മറ്റൊരു മഠത്തിലെ കന്യാസ്ത്രീ സമരപന്തലിലെത്തി ഒന്ന് പിന്തുണച്ചു എന്ന ഒറ്റ കുറ്റത്തിന് തുടർച്ചയായി വേട്ടയാടപ്പെടുകയാണ്. സിസ്റ്റർ ലൂസി കളപ്പുര എന്ന വയനാട് ജില്ലക്കാരിയായ കന്യാസ്ത്രീയോട് ഈ സഭാനേതൃത്വവും ഈ സഭയിലെ വൈദികരും കന്യാസ്ത്രീകളും അന്ധരായ ചില കുഞ്ഞാടുകളും കാട്ടിക്കൂട്ടുന്ന തിന്മയും ക്രൂരതയും ദൈവത്തിന്റെ മേൽ വീണ ശാപത്തിന്റെ കറ മായ്ച്ച് കളയാൻ ഒരിക്കലും ആവുകയില്ല എന്നതാണ് വാസ്തവം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.
Stories you may Like
- എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോൺഗ്രസ്
- ഒരു വർഷത്തോളം തടവിൽ കഴിഞ്ഞ നിക്കാരാഗ്വൻ കത്തോലിക്ക ബിഷപ്പിന് മോചനം
- ശിക്ഷിക്കപ്പെടുന്ന ഏറ്റവും സീനിയറായ കർദ്ദിനാൾ അപ്പീലിന് പോകും
- സ്വവർഗ ദമ്പതികളെ ആശീർവദിക്കുവാനുള്ള അനുമതി കത്തോലിക്ക പുരോഹിതർക്ക് നൽകി മാർപ്പാപ്പ;
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍