Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വാർത്തയുടെ സത്യം അറിയണമെങ്കിൽ പത്ത് പത്രങ്ങൾ വായിക്കണം; അച്ചടിച്ച് വരുന്നത് മുഴുവൻ പത്രത്തിന്റെ രാഷ്ട്രീയവും; ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെ എന്ത് സംഭവിച്ചാലും പ്രസിദ്ധീകരിക്കുക `പ്രമുഖ` ലേബലിൽ; പരസ്യ വരുമാനം മാത്രം നോക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സമൂഹത്തെ വഞ്ചിക്കുന്നു; നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയ്‌ക്കെതിരെ ജാഥ

ഒരു വാർത്തയുടെ സത്യം അറിയണമെങ്കിൽ പത്ത് പത്രങ്ങൾ വായിക്കണം; അച്ചടിച്ച് വരുന്നത് മുഴുവൻ പത്രത്തിന്റെ രാഷ്ട്രീയവും; ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെ എന്ത് സംഭവിച്ചാലും പ്രസിദ്ധീകരിക്കുക `പ്രമുഖ` ലേബലിൽ; പരസ്യ വരുമാനം മാത്രം നോക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സമൂഹത്തെ വഞ്ചിക്കുന്നു; നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയ്‌ക്കെതിരെ ജാഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്രങ്ങളുടേയും ചാനലുകളുടേയും പ്രധാന വരുമാനം പരസ്യങ്ങളാണ്. അതുകൊണ്ട് തന്നെ പരസ്യങ്ങളില്ലാതെ ഒരു മാധ്യമസ്ഥാപനചത്തിനും പിടിച്ച് നിൽക്കാനും കഴിയില്ല. കേരളത്തിനകത്ത് വിരലിൽ എണ്ണാവുന്ന മാധ്യമസ്ഥാപനങ്ങളിൽ മാത്രമാണ് മാന്യമായ ശമ്പളം ജീവനക്കാർക്ക് ലഭിക്കുന്നത്. അതിനാൽ ഒരു കാരണവശാലും തങ്ങൾക്ക് പരസ്യം നൽകുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെയുള്ള വാർത്തകൾ മിക്കവാറും മാധ്യമങ്ങളും വാർത്തയാക്കാറില്ല. ഇത്തരം പ്രവണതകൾക്കെതിരെയും മാധ്യമങ്ങൾ നിക്ഷ്പക്ഷത കൈവിടുന്നതിനെതിയുള്ള പ്രതിഷേധത്തിന്റേയും ഭാഗമായി നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ ജാഥ ആരംഭിച്ചിരിക്കുകയാണ് വിപി ഗോപാലകൃഷ്ണൻ തമ്പലക്കാട് എന്ന വ്യക്തി.

നിഷ്പക്ഷത ഇല്ലായ്മയ്ക്കും സത്യസന്ധത ഇല്ലായ്മയ്ക്ക് എതിരെയും, പണം വാങ്ങി പല വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പണം വാങ്ങി വാർത്തകൾ മുക്കുന്നതിന് എതിരെയുമാണ് ജാഥ. ജാഥയ്ക്ക് ഒപ്പം തന്നെ ഒരു സർവ്വേയും നടത്തുന്നുണ്ട്. സാധാരണക്കാർ പണം മുടക്കി പത്രം വാങ്ങിക്കുന്നത് വാർത്തയുടെ സത്യം അറിയാനാണ്. എന്നാൽ ഒരു കാര്യത്തിന്റെ സത്ം അറിയണമെങ്കിൽ 10 പത്രങ്ങൾ എങ്കിലും വായിക്കണം എന്നതാണ് അവസ്ഥ. ഒരു പത്രത്തിന് ശരാശരി 7 രൂപയക്ക് മുകളിാണെന്നിരിക്കെ എല്ലാ പത്രങ്ങളും വാങ്ങി വായിക്കാനും കഴിയില്ല. ഈ അവസ്ഥ പത്രങ്ങൾ പരമാവധി മുതലെടുക്കുന്നു. മിക്കവാറും അവരുടെ രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനൊക്കെ എതിരെയാണ് സമരം നടത്തുന്നത്.

തെറ്റായ വാർത്തകൾ അടിച്ച് വരുന്നതും പതിവാണ്. ഇതൊന്നും തന്നെ ചോദ്യം ചെയ്യാനും കഴിയില്ല ചോദിച്ചിട്ട് കാര്യവുമില്ല. നവമാധ്യമങ്ങളുടെ കാലഘട്ടത്തിൽ പോലും കുറ്റക്കാരനേയും അവന്റെ സ്ഥാപനത്തേയും അനാവശ്യമായി സംരക്ഷിക്കുന്ന പ്രവണത മാധ്യമങ്ങൾക്ക് ഉണ്ട്. ഒരു ഹോട്ടൽ മോശം ഭക്ഷണം വിറ്റതിന് അധികാരികൾ അവരെ പിടിച്ചാൽ നമ്മുടെ നാട്ടിലെ പത്ര മാധ്യമങ്ങൾക്ക് അത് വെറും പ്രമുഖ ഹോട്ടൽ മാത്രമാണ്. ഒരിക്കലും അവർ പേര് വെളിപ്പെടുത്തില്ല. ഇനി സ്വന്തം പാർട്ടിയുടെ സർക്കാർ ഭരിക്കുമ്പോൾ ആണ് റെയ്ഡ് എന്ന് കരുതുക. പാർട്ടി പത്രം പോലു പ്രമുഖയിൽ എല്ലാം ഒതുക്കും.

ഇത്തരം സംഭവങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമമാണ് മറുനാടൻ മലയാളി. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ഒരു മാധ്യമങ്ങളും വാർത്തയാക്കില്ല. കാരണം ബോബി ചെമ്മണ്ണൂർ നൽകുന്ന പരസ്യം ഇല്ലാതായാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പലപ്പോഴും മാധ്യമങ്ങളെ സാമൂഹിക പ്രതിബദ്ധതയില്ലാത്തവരാക്കി മാറ്റുന്നു. ഇവിടെയാണ് മറുനാടൻ മലയാളിയുടെ പ്രസക്തി. ഒരു മാധ്യമവും കല്യാൺ ജൂവലേഴ്‌സിനെതിരെയുള്ള വാർത്ത തെളിവ് ഉണ്ടെങ്കിലും പ്രസിദ്ധീകരിക്കില്ല കാരണം അവർക്ക് പരസ്യമാണ് വലുത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ാണ് ചൂണ്ടിക്കാണിക്കാൻ കഴിയുക.

അടുത്ത കാലത്ത് നടന്ന ഒരു സംഭവത്തിന്റെ ഉദാഹരണം പരിശോധിക്കാം. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ്. മദ്യലഹരിയിൽ പെൺ സുഹൃത്തായ വഫ ഫിറോസിന് ഒപ്പം അമിത വേഗത്തിൽ വാഹനം ഓടിച്ചാണ് ശ്രീറാം അപകടം വിളിച്ചു വരുത്തിയത്. ഇയാൾ പിന്നീട് അഡ്‌മിറ്റായത് തലസ്ഥാനത്തെ ആഡംബര ആശുപത്രിയായ കിംസിൽ ആണ്. എന്നാൽ ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാമിനെതിരെ ഒരേ സ്വരത്തിൽ നിലപാട് എടുത്തിട്ടും അയാൾ അഡ്‌മിറ്റായ കിംസ് നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങൾക്ക് പ്രമുഖ സ്വകാര്യ ആശുപത്രി മാത്രമായിരുന്നു. ഇത്തരം പ്രവണതകൾക്കും എതിരെ കൂടിയാണ് ജാഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP