Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ കുപ്പിപ്പാലും കുടിച്ച് ജൂനിയർ ടമാറ്റി ഇരുന്നത് സ്പീക്കറുടെ മടിയിൽ; ടമാറ്റി കഫേ പിതാവിനുള്ള പ്രസവാവധി കഴിഞ്ഞ് പാർലമെന്റിൽ എത്തിയത് പിഞ്ച് കുഞ്ഞുമായി; സ്വർഗാനുരാഗിയായ ന്യൂസിലാന്റ് എംപിയുടെ കുഞ്ഞിനെ സഭയിൽ വെച്ച് ലാളിക്കുന്ന സ്പീക്കർ ട്രെവോർ മല്ലാർഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

അച്ഛൻ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ കുപ്പിപ്പാലും കുടിച്ച് ജൂനിയർ ടമാറ്റി ഇരുന്നത് സ്പീക്കറുടെ മടിയിൽ; ടമാറ്റി കഫേ പിതാവിനുള്ള പ്രസവാവധി കഴിഞ്ഞ് പാർലമെന്റിൽ എത്തിയത് പിഞ്ച് കുഞ്ഞുമായി; സ്വർഗാനുരാഗിയായ ന്യൂസിലാന്റ് എംപിയുടെ കുഞ്ഞിനെ സഭയിൽ വെച്ച് ലാളിക്കുന്ന സ്പീക്കർ ട്രെവോർ മല്ലാർഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: അച്ഛൻ എംപി പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ കുഞ്ഞിന് കുപ്പിപ്പാൽ കൊടുത്ത് പരിപാലിച്ച് സ്പീക്കർ. ന്യൂസിലാന്റ് പാർലമെന്റാണ് ഈ അപൂർവ രംഗത്തിന് വേദിയായത്. സ്പീക്കർ ട്രെവോർ മല്ലാർഡ് തന്നെയാണ് ട്വിറ്ററിൽ ഇതിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. പുരുഷ എംപിയായ ടമാറ്റി കഫേയുടെ കുഞ്ഞിനെയാണ് സഭാ ചർച്ചക്കിടെ സ്പീക്കർ പാലുകൊടുത്ത് പരിചരിച്ചത്. സഭയിൽ വെച്ച് കുഞ്ഞിന് കുപ്പിപാൽ കൊടുക്കുന്ന ചിത്രം ലോകമെങ്ങുമുള്ള ജനങ്ങൾ വൻ ആവേശത്തോടെയാണ് വരവേറ്റത്. 'സാധാരണയായി സ്പീക്കറുടെ കസേരയിൽ അധ്യക്ഷത വഹിക്കുന്നവർ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവെച്ചു. കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകൾ', എന്നാണ് സ്പീക്കർ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.

പാർലമെന്റ് അംഗമായ ടമാറ്റി കഫേ സ്വർഗാനുരാഗിയാണ്. തന്റെ പങ്കാളിയായ ടിംസ്മിത്തും ചേർന്ന് ഗർഭപാത്രം വാടകക്കെടുത്താണ് കുഞ്ഞിന് ജന്മം നൽകിയത്. പിതാവിനുള്ള പ്രസവ ശുശൂശ്ര അവധിയിൽ നിന്ന് കഫേ പാർലമെന്റിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെയാണ് ഈ സംഭവത്തിന് സഭ സാക്ഷ്യം വഹിച്ചത്. കുഞ്ഞിനെ പരിചരിക്കേണ്ടത് അമ്മയുടെ മാത്രം ദൗത്യമല്ല എന്ന വലിയ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ ടമാറ്റി ലോകത്തിന് നൽകിയിരിക്കുന്നത്. ടമാറ്റി കൊഫേക്ക് ചർച്ചയിൽ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് സ്പീക്കർ കുഞ്ഞിനെ പരിചരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

ഐക്യരാഷ്ട്ര സഭയിൽ കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആഡേണിന്റെ ചിത്രം വലിയ ചലനമാണ് ഉണ്ടാക്കിയത്. ഓസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് 2017ൽ പാർലമെന്റിൽ വെച്ച് കുഞ്ഞിനെ മുലയൂട്ടിയിരുന്നു. ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ 2018 കുഞ്ഞിനെയുമെടുത്ത് ചർച്ചയിൽ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനപ്രതിനിധികൾ പാർലമെന്റിൽ കുഞ്ഞുങ്ങളെയുമേന്തി വരുന്നത് വിപ്ലവകരമായ മാറ്റമായാണ് ലോകം ഉറ്റുനോക്കിയത്. ഇതുവരെ അമ്മമാരായ ജനപ്രതിനിധികളായിരുന്നു കുഞ്ഞുങ്ങളെ കൊണ്ടുവന്നതെങ്കിൽ ഇത്തവണ അച്ഛനാണ് കുഞ്ഞിനെയും കൊണ്ട് സഭയിലെത്തിയതെന്ന പ്രത്യേകതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP