Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ച കേസിൽ എൻഡിടിവി പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു; പ്രണോയ് റോയ്, രാധിക റോയ്, വിക്രമാദിത്യ ചന്ദ്ര എന്നിവർക്കെതിരെ കേസെടുത്തത് അഴിമതി തടയൽ നിയമപ്രകാരം

വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ച കേസിൽ എൻഡിടിവി പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു; പ്രണോയ് റോയ്, രാധിക റോയ്, വിക്രമാദിത്യ ചന്ദ്ര എന്നിവർക്കെതിരെ കേസെടുത്തത് അഴിമതി തടയൽ നിയമപ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ എൻഡിടിവി പ്രെമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ്, മുൻ സിഇഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവർക്കെതിരെ സിബിഐ കേസെടുത്തു. അഴിമതി തടയൽ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2004 മുതൽ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളിൽ 32 കമ്പനികൾ എൻഡിടിവി സ്ഥാപിച്ചെന്നും ഇവയ്ക്ക് യാതൊരു ബിസിനസുമുണ്ടായിരുന്നില്ലെന്നും വിദേശത്തു നിന്നും പണം എത്തിക്കാനായി മാത്രം രൂപീകരിച്ചതായിരുന്നു ഈ കമ്പനികളെന്നുമാണ് കേസ്. ഹോളണ്ട്, യുകെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്ഐആറിൽ പറയുന്നു.

നേരത്തെ 2017 ൽ സ്വകാര്യ ബാങ്കിന് വൻ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് സിബിഐ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2008ൽ ഐസിഐസിഐ ബാങ്കിൽ നിന്നുമെടുത്ത 48 കോടി രൂപയുടെ വായ്പയായിരുന്നു കേസിന് ആധാരം. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ജൂണിൽ പ്രണോയ്ക്കും രാധികക്കും സെബി വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, പ്രസ്താവനയിലൂടെ കേസിനെതിരെ എൻഡിടിവി രംഗത്തെത്തി. കെട്ടിച്ചമച്ച കേസാണെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു എൻഡിടിവിയുടെ പ്രതികരണം. എൻഡിടിവിക്കെതിരെ വേറെയും കേസുകളുണ്ടെങ്കിലും ഒന്നിനും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP