Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക വിവരങ്ങൾ നൽകുകയോ ചെയ്യരുത്; മേലധികാരികളുമായി രഹസ്യ സ്വഭാവമുള്ള രേഖകൾ പങ്കുവെക്കേണ്ടത് ഔദ്യോഗിക സംവിധാനത്തിലൂടെ; രഹസ്യങ്ങൾ ചോരാതിരിക്കാൻ സർക്കുലറുമായി സർവകലാശാല രജിസ്ട്രാർ

മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക വിവരങ്ങൾ നൽകുകയോ ചെയ്യരുത്; മേലധികാരികളുമായി രഹസ്യ സ്വഭാവമുള്ള രേഖകൾ പങ്കുവെക്കേണ്ടത് ഔദ്യോഗിക സംവിധാനത്തിലൂടെ; രഹസ്യങ്ങൾ ചോരാതിരിക്കാൻ സർക്കുലറുമായി സർവകലാശാല രജിസ്ട്രാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് കേരള സർവകലാശാല രജിസ്റ്റ്രാറുടെ സർക്കുലർ. രഹസ്യങ്ങൾ ചോർന്നാൽ ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷൻ ഓഫിസറുമായിരിക്കും ഉത്തരവാദികളെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകരുമായി വിവരം പങ്കുവയ്ക്കുകയോ ചെയ്യരുത്. എല്ലാം വിവരങ്ങളും ഇൻഫർമേഷൻ ഓഫിസർ വഴിയേ കൈമാറാവൂ. ഇതിന് എതിരായ കാര്യങ്ങളുണ്ടായാൽ സെക്ഷൻ ഓഫിസറായിരിക്കും ഉത്തരവാദിയെന്നും ഓഫിസ് അച്ചടക്കം പാലിക്കാൻ സർവകലാശാലയുടെ നിർദ്ദേശങ്ങൾ ഓരോ ജീവനക്കാരനും പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഓഫിസ് രഹസ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. രഹസ്യങ്ങൾ പുറത്തുള്ളവരുമായി പങ്കുവയ്ക്കരുത്. ജോലിയുടെ ഭാഗമായി ലഭിക്കുന്ന ഔദ്യോഗിക രേഖകൾ മേലധികാരികളുടെ അനുവാദത്തോടെയേ കൈമാറാവൂ. ഓഫിസിൽനിന്ന് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഔദ്യോഗിക രഹസ്യങ്ങളാണെന്നും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ജീവനക്കാർ ഓർമ്മിക്കണം. മേലധികാരികളുമായി ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ രഹസ്യങ്ങൾ പങ്കുവയ്ക്കാവൂ. യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരകടലാസുകൾ കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാല കേന്ദ്രീകരിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP