Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹദിനത്തിൽ അശ്വിനും ലക്ഷ്മിയും പ്രളയബാധികർക്കായി മാറ്റിവെച്ചത് ഒരുലക്ഷം രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറിയത് വിവാഹ ആശംസകളറിയിക്കാനെത്തിയ മന്ത്രി ഇ പി ജയരാജന്

വിവാഹദിനത്തിൽ അശ്വിനും ലക്ഷ്മിയും പ്രളയബാധികർക്കായി മാറ്റിവെച്ചത് ഒരുലക്ഷം രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറിയത് വിവാഹ ആശംസകളറിയിക്കാനെത്തിയ മന്ത്രി ഇ പി ജയരാജന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പ്രളയത്തിലും സഹജീവികൾക്ക് കരുതലാകാൻ മലയാളികൾ കൈകോർക്കുമ്പോൾ കാരുണ്യത്തിന്റെ നീരുറവകൾ പൊട്ടുന്നതിന് കതിർമണ്ഡപം പോലും വേദിയാകുന്നു. കല്യാണപ്പന്തലിൽ വിവാഹച്ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു ലക്ഷം രൂപയാണ് നവദമ്പതികൾ നൽകിയത്. ചൊവ്വാഴ്ച നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹിതരായ അശ്വിനും ലക്ഷ്മിയുമാണ് തങ്ങൾ പുതുജീവിതം തുടങ്ങുന്ന സമയത്ത് സഹജീവികൾക്കായി ഒരല്പം പണം മാറ്റിവെച്ചത്.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഇവർ ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ നായരുടെ മകളാണ് ലക്ഷ്മി. മുക്കോലയ്ക്കൽ മലമേൽനട കൃഷ്ണസായിയിൽ സി.സുകുമാരൻ നായരുടെ മകനാണ് അശ്വിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP