Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻകൂർ ജാമ്യം തേടുന്ന പ്രതിക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി; ചില കേസുകളിൽ പണം കെട്ടിവെക്കാൻ ആവശ്യപ്പെടാമെങ്കിലും തുക അതിര് കടക്കരുതെന്നും നിർദ്ദേശം; ഹൈക്കോടതിയുടെ പരാമർശം സാമ്പത്തിക തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യം തേടിയ ലേഖക്ക് ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന സെഷൻസ് കോടതി വിധി റദ്ദ് ചെയ്യവേ

മുൻകൂർ ജാമ്യം തേടുന്ന പ്രതിക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി; ചില കേസുകളിൽ പണം കെട്ടിവെക്കാൻ ആവശ്യപ്പെടാമെങ്കിലും തുക അതിര് കടക്കരുതെന്നും നിർദ്ദേശം; ഹൈക്കോടതിയുടെ പരാമർശം സാമ്പത്തിക തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യം തേടിയ ലേഖക്ക് ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന സെഷൻസ് കോടതി വിധി റദ്ദ് ചെയ്യവേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹർജിക്കാരുടെ മേൽ അധിക ഭാരം ഏൽപ്പിക്കുന്ന കീഴ്‌ക്കോടതികളുടെ നടപടികളെ നിയന്ത്രിക്കാനുള്ള ഇടപെടലുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടുന്ന പ്രതിക്കു നിയമം വ്യവസ്ഥ ചെയ്യുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന രീതിയിൽ ഉത്തരവു പുറപ്പെടുവിക്കരുതെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായത്. സാമ്പത്തിക തട്ടിപ്പുകേസിൽ ലേഖ എന്ന സ്ത്രീക്കു മുൻകൂർ ജാമ്യം നൽകാൻ നാലു കേസുകളിലായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നുള്ള ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചിലർക്കു വിസയും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് ലേഖ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാണ് പൊലീസ് കേസ്. എന്നാൽ ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതി പരിശോധിച്ചു. പൊലീസ് ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്നു കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാൽ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയിൽ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.

ചില കേസുകളിൽ തുക കെട്ടിവെക്കാൻ കോടതിക്ക് ഉത്തരവിടാം. എന്നാൽ തുക അതിരു കടന്ന രീതിയിലോ ഹർജിക്കാർക്കു ഭാരം ഏൽപിക്കുന്ന രീതിയിലോ ആകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ന്യായമായ വ്യവസ്ഥ ഏർപ്പെടുത്താം. അല്ലാതെ മുൻകൂർ ജാമ്യത്തിന്റെ ആനുകൂല്യം പൂർണമായും നിഷേധിക്കുന്ന രീതിയിൽ ജില്ലാ കോടതി ഉത്തരവു പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

കേസിന്റെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ഒരു ലക്ഷം രൂപ കെട്ടിവെക്കാനുള്ള വ്യവസ്ഥ ന്യായീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസയും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ് കേസിൽ തുക കെട്ടിവെക്കാനുള്ള ഉത്തരവിനെ അന്യായ ഉത്തരവ് എന്ന് വിളിക്കാനേ പറ്റൂ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പണം കെട്ടിവെക്കണമെന്ന സെഷൻസ് കോടതി ഉത്തരവിനെ റദ്ദ് ചെയ്ത ഹൈക്കോടതി, കോടതി നിർദ്ദേശിച്ച മറ്റു വ്യവസ്ഥകൾ മാത്രം ഹർജിക്കാരി പാലിച്ചാൽ മതിയെന്നും വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP