Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ ഏഴിന് സ്റ്റേഷനിലെത്തി രാത്രി ഒൻപത് വരെ മടിയില്ലാതെ ജോലി ചെയ്യും; വാക്കിലും പെരുമാറ്റത്തിലും നന്മ പകർന്ന പൊലീസുകാരൻ; പൊതു സ്ഥലത്തെ പരസ്യ അധിക്ഷേപം മാനസികമായി തളർത്തിയപ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി; പണിയെടുത്തിട്ടും പീഡനം തുടർന്നപ്പോൾ സഹപ്രവർത്തകർക്ക് വാട്‌സാപ്പിൽ വേദന പങ്കിട്ടു; പിന്നെ ഭാര്യയുടെ സാരിതുമ്പിൽ ജീവിതം അവസാനിപ്പിക്കൽ; ഒന്നര വർഷത്തിനിടെ ഇത് മൂന്നാമത്തേത്; ആലുവയിലെ എ എസ് ഐ ബാബുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത്

രാവിലെ ഏഴിന് സ്റ്റേഷനിലെത്തി രാത്രി ഒൻപത് വരെ മടിയില്ലാതെ ജോലി ചെയ്യും; വാക്കിലും പെരുമാറ്റത്തിലും നന്മ പകർന്ന പൊലീസുകാരൻ; പൊതു സ്ഥലത്തെ പരസ്യ അധിക്ഷേപം മാനസികമായി തളർത്തിയപ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി; പണിയെടുത്തിട്ടും പീഡനം തുടർന്നപ്പോൾ സഹപ്രവർത്തകർക്ക് വാട്‌സാപ്പിൽ വേദന പങ്കിട്ടു; പിന്നെ ഭാര്യയുടെ സാരിതുമ്പിൽ ജീവിതം അവസാനിപ്പിക്കൽ; ഒന്നര വർഷത്തിനിടെ ഇത് മൂന്നാമത്തേത്; ആലുവയിലെ എ എസ് ഐ ബാബുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ : ആലുവയിൽ എഎസ്ഐ ബാബുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അന്വേഷിക്കും. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ രണ്ട് എഎസ്ഐമാരാണ് ആത്മഹത്യ ചെയ്തത്. അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവർത്തകർക്കു വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് അസി. എസ്‌ഐ ജീവനൊടുക്കിയത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.സി. ബാബു (48)വിനെയാണ് കുട്ടമശേരിയിലുള്ള വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംഭവം നടക്കുമ്പോൾ ഭാര്യയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സാരിയിൽ തൂങ്ങിയ നിലയിൽ രാവിലെ ഭാര്യയാണ് ബാബുവിനെ കണ്ടത്. ജീവനുണ്ടെന്ന നിഗമനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. എസ്‌ഐയുടെ മാനസിക സമ്മർദ്ദം കാരണമാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ഉന്നയിച്ചുകൊണ്ട് സുഹൃത്തുകളാണ് ആദ്യം രംഗത്തെത്തിയത്. തന്റെ മരണത്തിന് കാരണം എസ്‌ഐ രാജേഷ് ആണെന്ന് കാണിച്ചുകൊണ്ട് ബാബു പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നു. ഇതോടെ എഎസ്ഐയുടെ കുടുംബവും ജോലി സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണവുമായി രംഗത്തെത്തി. തുടർന്നാണ് സംഭവത്തിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

എഎസ്ഐയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈബാഞ്ച് ഡി.വൈ.എസ്‌പിക്കാണ് നൽകിയിരിക്കുന്നത്. ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. ഈ മരണവും മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന പരാതി ഉയർന്നിരുന്നു. ആലുവയിൽ തന്നെ അടുത്ത ദിവസങ്ങളിലായി രണ്ട് എഎസ്ഐമാർ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അൻവർ സാദത്ത് എംഎ‍ൽഎ അടക്കമുള്ളവർ ആരോപിച്ചിരുന്നു. എസ്‌പിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സിഐ നാടുവിട്ട സംഭവവും എറണാകുളത്തുണ്ടായിരുന്നു.

പുൽപ്ര വീട്ടിൽ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകനാണ ബാബു്. ഭാര്യ: വെണ്ണല തുരുത്തിയിൽ ചന്ദ്രലേഖ (ഡൈനാമിക് ടെക്‌നോ മെഡിക്കൽസ്, കൊടികുത്തുമല). മക്കൾ: കാർത്തിക ബാബു, ഹിരൺ ബാബു. എസ്‌ഐ ആർ. രാജേഷിന്റെ മാനസിക പീഡനം മൂലം ജീവനൊടുക്കുകയാണ് എന്നു ചൊവ്വാഴ്ച അർധരാത്രി തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് ബാബു സന്ദേശം അയച്ചത്. എസ്‌ഐ പീഡിപ്പിക്കുന്നതായി വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുമുണ്ടായിരുന്നു. 27 വർഷം സർവീസുള്ള ബാബു ഞായറാഴ്ച മുതൽ മെഡിക്കൽ അവധിയിലായിരുന്നു.

വാക്കിലും പെരുമാറ്റത്തിലും ഒട്ടും പരുക്കനായിരുന്നില്ല മരിച്ച എഎസ്‌ഐ പി.സി. ബാബു. നിസ്സാര കാര്യങ്ങളുടെ പേരിൽ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ കാരണമെന്ന് ആരോപിച്ച് ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകി. രാവിലെ 7നു സ്റ്റേഷനിൽ എത്തുകയും രാത്രി 9 വരെ മടിയില്ലാതെ ജോലി ചെയ്യുകയും ചെയ്തിരുന്ന ബാബു കേസുകൾ എഴുതുന്നതിലും കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും മികവു പുലർത്തിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്‌ഐ അന്നു മുതൽ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്നു പരാതിയിൽ പറയുന്നു.

ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്‌ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടർന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു 3 വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനിടെ 2 പൊലീസുകാരാണ് എറണാകുളത്ത് ആത്മഹത്യ ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ ഗോപകുമാർ, സിഐയുടെയും എസ്‌ഐയുടെയും പീഡനമാണു കാരണമെന്ന് എഴുതിവച്ച ശേഷമാണ് ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയ പൊലീസുകാരനെ സ്റ്റേഷനിൽ നിന്നു മാറ്റുകയും ചെയ്തു. കടവന്ത്ര എഎസ്‌ഐ ആയിരുന്ന തോമസ് തന്നെ ഉന്നതർ ഇടപെട്ടു വിജിലൻസ് കേസിൽ പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലും കാര്യമായ അന്വേഷണമൊന്നുമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP