Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവം കുട്ടികൾക്കു വേണ്ടി സംസാരിക്കുന്നു എന്നും അവളെ അതിന് അനുവദിക്കണമെന്നും മാർപാപ്പ; തന്റെ പ്രതിവാര പ്രഭാഷണത്തിനിടെ വേദിയിലെത്തി കളിതുടങ്ങിയ പെൺകുട്ടിയെ തടയാതെ പോപ്പ് ഫ്രാൻസിസ്; സ്‌നേഹവും സഹിഷ്ണുതയും എന്തെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശി

ദൈവം കുട്ടികൾക്കു വേണ്ടി സംസാരിക്കുന്നു എന്നും അവളെ അതിന് അനുവദിക്കണമെന്നും മാർപാപ്പ; തന്റെ പ്രതിവാര പ്രഭാഷണത്തിനിടെ വേദിയിലെത്തി കളിതുടങ്ങിയ പെൺകുട്ടിയെ തടയാതെ പോപ്പ് ഫ്രാൻസിസ്; സ്‌നേഹവും സഹിഷ്ണുതയും എന്തെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശി

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: തന്റെ പ്രതിവാര പ്രഭാഷണത്തിനിടയിൽ വേദിയിലേക്കോടി കയറി കളിച്ച പെൺകുട്ടിയ തടയാതെ മാർപാപ്പ. വത്തിക്കാനിൽ കഴിഞ്ഞ ദിവസമാണ് മാർപാപ്പയുടെ പ്രസംഗ വേദിയിലേക്ക് അജ്ഞാത രോഗ ബാധിതയായ പെൺകുട്ടി കയറി വന്നത്. വേദിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ തന്റെ ചിത്രം തന്നെ കണ്ടതോടെ കുട്ടി കയ്യടിക്കാനും ചിരിക്കാനും ഡാൻസ് ചെയ്യാനും ആരംഭിച്ചു. എന്നാൽ ആവളെ തടയേണ്ടതില്ലെന്നായിരുന്നു പോപ്പ് ഫ്രാൻസിന്റെ നിലപാട്.

ബുധനാഴ്‌ച്ച മാർപാപ്പയുടെ പ്രതിവാര പ്രഭാഷണത്തിനിടെയാണ് പെൺകുട്ടി അമ്മയുടെ അടുത്ത് നിന്നും ഓടി വേദിയിൽ കയറിയത്. സ്‌നേഹം എന്നെഴുതിയ പിങ്ക് കളർ ടീ ഷർട്ട് ധരിച്ച പെൺകുട്ടി പ്രഭാഷണത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ പെരുമാറി എങ്കിലും മാർപാപ്പ അവളെ തടഞ്ഞില്ല. സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം വിലക്കി. ദൈവം കുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നു എന്നും അവളെ അതിന് അനുവദിക്കുക എന്നും മാർപാപ്പ പറഞ്ഞു.

തുടർന്നാണ് അദ്ദേഹം സദസ്സിലുള്ളവരോടായി പെൺകുട്ടിയെ കുറിച്ച് പറഞ്ഞത്. രോഗബാധിതയായ അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. സുഖമില്ലാത്തവരെ കണ്ടാൽ നാം അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. വേണ്ടവർക്ക് ആവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അഞ്ചുമിനിറ്റോളം വേദിയിൽ ചിലവഴിച്ച ശേഷമാണ് പെൺകുട്ടി അമ്മയുടെ അടുത്തേക്ക് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP