Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലയ്ക്കൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി; രാവിലെ ഉറക്കമുണർന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും കിടക്കാൻ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു; പിന്നീട് മാതാവ് കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ: റാന്നി വലിയകുളത്തെ വീട്ടിൽ ജീവനൊടുക്കിയത് അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജ്; പൊലീസിനെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിലയ്ക്കൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പൊലീസുകാരി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്.

ഇന്നലെ നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ വീട്ടിലെത്തിയതാണ് ഹണി.ക്ഷീണം കാരണം ഉറങ്ങാൻ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴു മണിയോടെ ഉറക്കം ഉണർന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്റൂമിലേക്ക് പോയതാണ്.

എട്ടരയോടെ മാതാവ് ചെന്നു നോക്കുമ്പോൾ തൂങ്ങി നിൽക്കുന്ന മകളെയാണ് കണ്ടത്. ഹണിയുടെ ഭർത്താവ് കുണ്ടറ സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥനാണ്. ആറു മാസം മുമ്പായിരുന്നു വിവാഹം. മരണകാരണം അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP