Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുരുഷ സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതികൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി; ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിർബന്ധിക്കുന്ന തരത്തിൽ വിവാഹ വാഗ്ദാനം നൽകിയെന്ന് കണ്ടെത്തിയാൽ മാത്രം വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂ; സുപ്രീംകോടതിയുടെ നിർണായക വിധി സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റിനെതിരായ ബലാത്സംഗ പരാതി തള്ളിയ വിധിയിൽ

പുരുഷ സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതികൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി; ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിർബന്ധിക്കുന്ന തരത്തിൽ വിവാഹ വാഗ്ദാനം നൽകിയെന്ന് കണ്ടെത്തിയാൽ മാത്രം വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂ; സുപ്രീംകോടതിയുടെ നിർണായക വിധി സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റിനെതിരായ ബലാത്സംഗ പരാതി തള്ളിയ വിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി വിധിയോടെ ഇല്ലാതാകുക വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതികൾ. പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും, പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകുകയും ചെയ്താൽ പരാതി നിലനിൽക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റിനെതിരെയുള്ള ബലാത്സംഗ പരാതിയിലാണ് സുപ്രീംകോടതി നിർണായക വിധിപറഞ്ഞത്. കേസിൽ പ്രതിയെ വെറുതെ വിട്ടു.

ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിർബന്ധിക്കുന്ന തരത്തിൽ വിവാഹ വാഗ്ദാനം നൽകിയെന്ന് കണ്ടെത്തിയാൽ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിൽ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടർന്നെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി പരാതി നൽകിയത്.

2016ലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനെതിരെ യുവതി പരാതി നൽകിയത്. ജാതി പ്രശ്‌നം ഉന്നയിച്ചാണ് സിആർപിഎഫ് ഉദ്യോഗസ്ഥൻ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനായി വിവാഹ വാഗ്ദാനം നൽകുന്നത് തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP