Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭഗത്സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾക്കൊപ്പം സ്ഥാപിച്ചത് സവർക്കറുടെ പ്രതിമ; ചെരുപ്പ് മാല ചാർത്തിയിട്ടും കലിപ്പ് തീരാതെ കറുത്ത പെയിന്റടിച്ച് എൻ എസ് യു; അധികൃതരുടെ അനുവാദമില്ലാതെ എബിവിപി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്ന് ഡൽഹി സർവകലാശാല

ഭഗത്സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾക്കൊപ്പം സ്ഥാപിച്ചത് സവർക്കറുടെ പ്രതിമ; ചെരുപ്പ് മാല ചാർത്തിയിട്ടും കലിപ്പ് തീരാതെ കറുത്ത പെയിന്റടിച്ച് എൻ എസ് യു; അധികൃതരുടെ അനുവാദമില്ലാതെ എബിവിപി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്ന് ഡൽഹി സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എബിവിപി സ്ഥാപിച്ച സവർക്കർ പ്രതിമയിൽ ചെരുപ്പ് മാല ചാർത്തി എൻ എസ് യു പ്രവർത്തകർ. ഡൽഹി സർവകലാശാലയുടെ മുന്നിൽ അനുമതിയില്ലാതെ എബിവിപി സ്ഥാപിച്ച പ്രതിമയിലാണ് എൻ എസ് യു പ്രവർത്തകർ ചെരുപ്പ് മാല ചാർത്തുകയും കറുത്ത പെയിന്റടിക്കുകയും ചെയ്തത്. നോർത്ത് കാമ്പസിന്റെ പുറത്താണ് എബിവിപി പ്രവർത്തകർ പ്രതിമ സ്ഥാപിച്ചിരുന്നത്.

ഡൽഹി സർവകാലാശ യൂണിയൻ പ്രസിഡന്റും എബിവിപി നേതാവുമായ ശക്തി സിംഗാണ് കോളേജിന് പുറത്ത് പ്രതിമ സ്ഥാപിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ എൻ എസ് യു പ്രവർത്തകർ പ്രതിമയിൽ ചെരുപ്പുമാല അണിയിക്കുകയായിരുന്നു. അതേസമയം, പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നുവെന്നും എന്നാൽ അനുകൂലമായ മറുപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സ്വയം പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിങ് പറഞ്ഞു.

സർവകലാശാല അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി കത്തുകൾ എഴുതിയിരുന്നു. മാർച്ചിൽ ഇക്കാര്യം ആവശ്യപ്പെട്ട് മാർച്ചിൽ വൈസ് ചാൻസലറെ കാണുകയും ചെയ്തു. എന്നാൽ യൂണിയന്റെ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാക്കൾക്ക് പ്രചോദനം നൽകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിങ് വ്യക്തമാക്കി. സവർക്കറിന്റേതിന് പുറമെ ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയും പ്രതിമകൾ എബിവിപി സ്ഥാപിച്ചിരുന്നു. പ്രതിമ സ്ഥാപിച്ചത് ചട്ടങ്ങൾ മറികടന്നുകൊണ്ടാണെന്ന് വ്യക്തമാക്കിയ സർവകലാശാല അധികൃതർ ഇന്നലെ തന്നെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP