Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയും ഭർത്താവും മീൻ പിടിക്കാൻ ചാംപ്ലേയ്ൻ തടാകത്തിൽ പോയപ്പോൾ കിട്ടിയത് രണ്ട് വായുള്ള മീനിനെ; കുറച്ച് ഫോട്ടോകൾ എടുത്ത ശേഷം മീനിനെ തിരികെ വിട്ടത് തടാകത്തിലേക്ക്; നോട്ടി ബോയ്‌സ് ഫിഷിങ് പങ്കുവെച്ച മീനിന്റെ ചിത്രം പ്രകൃതിയുടെയോ ഫോട്ടോ ഷോപ്പ് വിദഗ്ധന്റെയോ വികൃതിയെന്ന ചർച്ചയിൽ സോഷ്യൽ മീഡിയ

യുവതിയും ഭർത്താവും മീൻ പിടിക്കാൻ ചാംപ്ലേയ്ൻ തടാകത്തിൽ പോയപ്പോൾ കിട്ടിയത് രണ്ട് വായുള്ള മീനിനെ; കുറച്ച് ഫോട്ടോകൾ എടുത്ത ശേഷം മീനിനെ തിരികെ വിട്ടത് തടാകത്തിലേക്ക്; നോട്ടി ബോയ്‌സ് ഫിഷിങ് പങ്കുവെച്ച മീനിന്റെ ചിത്രം പ്രകൃതിയുടെയോ ഫോട്ടോ ഷോപ്പ് വിദഗ്ധന്റെയോ വികൃതിയെന്ന ചർച്ചയിൽ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഫോട്ടോഷോപ്പിന്റെ പുത്തൻ കാലത്ത് സോഷ്യൽ മീഡിയയിൽ വരുന്ന ചിത്രങ്ങളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. പ്രകൃതിയുടെ ചില വികൃതികൾ ആളുകൾ പങ്ക് വച്ചാൽ പോലും ഫോട്ടോ ഷോപ്പിന്റെ സാധ്യതകളെ കുറിച്ചാകും ചർച്ച ചെയ്യുക. അത്തരം ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇത്തവണ വികൃതി കാട്ടിയത് ഫോട്ടോഷോപ്പ് വിദഗ്ധനല്ല. പ്രകൃതി തന്നെയാണ്.

രണ്ട് വായുള്ള മീൻ ആണ് ഫേസ്‌ബുക്കിൽ തരംഗമാകുന്നത്. ന്യൂയോർക്കിൽ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ അപൂർവ്വ മത്സ്യത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് അവർക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മീനിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം മീനിനെ തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ പറഞ്ഞു. നോട്ടി ബോയ്സ് ഫിഷിങ് (Knotty Boys Fishing) എന്ന ഫേസ്‌ബുക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനോടകം ആറായിരത്തിലേറെ പേർ ഷെയർ ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഏതായാലും രണ്ട് വായുള്ള മീനും ഡെബ്ബീ ഗോഡസുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP