Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ; മരണവീട്ടിലെത്തിയ ആലുവ റൂറൽ എസ്‌പിക്ക് മുമ്പാകെ രോഷാകുലരായി ബന്ധുക്കൾ; എസ്‌പി യെ തടയാൻ ശ്രമിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥയും; എസ്ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ റോഡ് ഉപരോധവം; ആലുവയിലെ എഎസ്ഐ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം

ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ; മരണവീട്ടിലെത്തിയ ആലുവ റൂറൽ എസ്‌പിക്ക് മുമ്പാകെ രോഷാകുലരായി ബന്ധുക്കൾ; എസ്‌പി യെ തടയാൻ ശ്രമിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥയും; എസ്ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ റോഡ് ഉപരോധവം; ആലുവയിലെ എഎസ്ഐ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടിയെടുക്കാതെ, ആത്മഹത്യ ചെയ്ത എഎസ്ഐ യുടെ മൃതദേഹം സംസ്‌കരിക്കാനനുവദിക്കില്ലെന്ന് നാട്ടുകാർ. ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തടിയിട്ട പറമ്പ് സ്റ്റേഷനിലെ എഎസ്ഐ പി സി ബാബുവിന്റെ വീട്ടിലെത്തിയ ആലുവ റൂറൽ എസ് പി കാർത്തിക് മുമ്പാകെയാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അറിയിച്ചത്.ഈ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം എസ്‌പി യെ തടയാൻ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുണ്ടായിയില്ല.ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉടൻ തീരുമാന മെടുക്കാമെന്നുള്ള എസ്‌പി ഉറപ്പിലാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.

എസ് ഐ രാജേഷ് മാനസികമായി പീഡിപ്പിക്കുകയും പൊതുജനങ്ങൾക്കുമുമ്പിൽ ആക്ഷേപിക്കുകയും ചെയ്തതിന്റെ വിഷമത്തിലാണ് എ എസ്ഐ ബാബു ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ഈ സംഭവത്തിൽ എസ്ഐ രാജേഷിനെ സ്ഥലം മാറ്റിയതായുള്ള അധികതരുടെ വെളിപ്പെടുത്തലിൽ കഴമ്പില്ലന്നും ഇത് നേരത്തെ ഇയാൾ തന്നെ ആവശ്യപ്പെട്ട പ്രകാരമുള്ള നടപടി ക്രമമാണെന്നുമാണ് നാട്ടുകാരുടെയും ബസുക്കളുടെയും ആരോപണം. ബെന്നി ബഹനാൻ എം പി രാവിലെ വീട് സന്ദർശിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതേ സമയം എസ് ഐ രാജേഷിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവയിൽ ബിജെപി റോഡ് ഉപരോധവും സംഘടിപ്പിച്ചു.

അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവർത്തകർക്കു വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് അസി. എസ്‌ഐ ജീവനൊടുക്കിയത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.സി. ബാബു (48)വിനെയാണ് കുട്ടമശേരിയിലുള്ള വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംഭവം നടക്കുമ്പോൾ ഭാര്യയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സാരിയിൽ തൂങ്ങിയ നിലയിൽ രാവിലെ ഭാര്യയാണ് ബാബുവിനെ കണ്ടത്. ജീവനുണ്ടെന്ന നിഗമനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. എസ്‌ഐയുടെ മാനസിക സമ്മർദ്ദം കാരണമാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ഉന്നയിച്ചുകൊണ്ട് സുഹൃത്തുകളാണ് ആദ്യം രംഗത്തെത്തിയത്. തന്റെ മരണത്തിന് കാരണം എസ്‌ഐ രാജേഷ് ആണെന്ന് കാണിച്ചുകൊണ്ട് ബാബു പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നു. ഇതോടെ എഎസ്ഐയുടെ കുടുംബവും ജോലി സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണവുമായി രംഗത്തെത്തി. തുടർന്നാണ് സംഭവത്തിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

വാക്കിലും പെരുമാറ്റത്തിലും ഒട്ടും പരുക്കനായിരുന്നില്ല മരിച്ച എഎസ്‌ഐ പി.സി. ബാബു. നിസ്സാര കാര്യങ്ങളുടെ പേരിൽ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ കാരണമെന്ന് ആരോപിച്ച് ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകി. രാവിലെ 7നു സ്റ്റേഷനിൽ എത്തുകയും രാത്രി 9 വരെ മടിയില്ലാതെ ജോലി ചെയ്യുകയും ചെയ്തിരുന്ന ബാബു കേസുകൾ എഴുതുന്നതിലും കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും മികവു പുലർത്തിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്‌ഐ അന്നു മുതൽ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്നു പരാതിയിൽ പറയുന്നു.

ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്‌ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടർന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു 3 വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP