Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവ് നടത്തുന്ന ഗോശാലയിൽ; വളർത്തിയിരുന്നത് തെരുവിൽ അലഞ്ഞ് തിരിഞ്ഞിരുന്ന പശുക്കളെ; മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ബിജെപി നേതാവിന് വിനയായത് ഉൾക്കൊള്ളാനാവുന്നതിലും അധികം പശുക്കളെ ഗോശാലയിൽ പാർപ്പിച്ചത്

പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവ് നടത്തുന്ന ഗോശാലയിൽ; വളർത്തിയിരുന്നത് തെരുവിൽ അലഞ്ഞ് തിരിഞ്ഞിരുന്ന പശുക്കളെ; മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ബിജെപി നേതാവിന് വിനയായത് ഉൾക്കൊള്ളാനാവുന്നതിലും അധികം പശുക്കളെ ഗോശാലയിൽ പാർപ്പിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

മധ്യപ്രദേശ്: ബിജെപി നേതാവ് നടത്തുന്ന ഗോശാലയിൽ പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ബിജെപി നേതാവ് വരുൺ അഗർവാൾ മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ നടത്തുന്ന ഗോശാലയിലെ 12 ഓളം പശുക്കളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. തെരുവിൽ അലഞ്ഞുതിരിഞ്ഞിരുന്ന പശുക്കളെയാണ് ഈ ഗോശാലയിൽ പാർപ്പിച്ചിരുന്നത്. ഗോശാലക്ക് മുമ്പിലുള്ള ചതുപ്പിൽ താഴ്ന്നാണ് ഒരു പശു ചത്തത്. മറ്റു പശുക്കളെ എല്ലാം സമീപത്തെ ചെറിയ കുന്നിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ദേവാസ് മുൻസിപ്പാലിറ്റി അധികൃതർ അന്വേഷണത്തിനായി ഗോശാലയിലെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ പശുക്കളെ ഗോശാലയിൽ പാർപ്പിച്ചതാണ് പശുക്കൾ ചാകാൻ കാരണമെന്ന് ദേവാസ് എഎസ്‌പി ജഗ്ദീഷ് ദാവർ പറഞ്ഞു. ഗോശാല നടത്തിപ്പുകാരൻ വരുൺ അഗർവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു. ഇയാളുടെ സഹായികളും ബിജെപി പ്രവർത്തകരുമായ മറ്റ് രണ്ട് പേർക്കെതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ബിജെപി നേതാവാണ് വരുൺ അഗർവാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP