Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൗഷാദ് കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകരായ മുഹമ്മദ് മുസ്തഫയും ഫാമിസ് അബുബക്കറും; പിടികൂടിയത് ഗൂഢാലോചന നടത്തിയ പ്രതികളെ

നൗഷാദ് കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകരായ മുഹമ്മദ് മുസ്തഫയും ഫാമിസ് അബുബക്കറും; പിടികൂടിയത് ഗൂഢാലോചന നടത്തിയ പ്രതികളെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചാവക്കാട് കോൺഗ്രസ് നേതാവ് നൗഷാദ് പുന്നയിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. നൗഷാദിനെ കൊലപ്പെടുത്താൻ ?ഗൂഢാലോചന നടത്തിയ മുഹമ്മദ് മുസ്തഫ, ഫാമിസ് അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസിലെ മുഖ്യപ്രതിയായ വടക്കേക്കാട് സ്വദേശി ഫെബീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി നൗഷാദിന്റെ കുടുംബം രംഗത്ത് വന്നതിന്റെ തൊട്ടടുത്ത ദിവസമാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസിന്റെ അന്വേഷണം എൻഐഎക്ക് വിടണമെന്നും എസ്ഡിപിഐ നേതാക്കളുമായി അന്വേഷണ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP