Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയാൻ എയർ ക്യാബിൻ ക്രൂ ജോലിക്കാർ അടുത്ത മാസം സമരത്തിന്; സ്‌പെയിൻ വിമാനത്താവള ജീവനക്കാർ പണിമുടക്കുക പത്ത് ദിവസം; യാത്രക്കാർക്ക് വീണ്ടും ദുരിതകാലം

റെയാൻ എയർ ക്യാബിൻ ക്രൂ ജോലിക്കാർ അടുത്ത മാസം സമരത്തിന്; സ്‌പെയിൻ വിമാനത്താവള ജീവനക്കാർ പണിമുടക്കുക പത്ത് ദിവസം; യാത്രക്കാർക്ക് വീണ്ടും ദുരിതകാലം

സ്വന്തം ലേഖകൻ

ചിലവ് കുറഞ്ഞ വിമാനകമ്പനിയായ റയാൻ എയർ വീണ്ടും ജീവനക്കാരുടെ സമരം മൂലം സർവ്വീസ് മുടക്കൽ ഭീതിയിൽ. സെപ്റ്റംബർ മാസം 1 മുതൽ റയാൻ എയർ ക്യാബിൻ ക്രൂ അംഗങ്ങൾ സമരത്തിന് തീരുമാനം എടുത്തിരിക്കുകയാണ്. യൂണിയൻ അംഗങ്ങളും മാനേജ്‌മെന്റും തമ്മിൽ നടത്തി ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 1, 2, 6, 8, 13, 15, 20, 22, 27 29 തീയതികളിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാൻ കനേറിയ, ടെന്റിഫി തുടങ്ങിയ വിമാനത്താവളങ്ങൾ അടച്ച് പൂട്ടുന്നതിന്റെ പ്രതിഷേധത്തിലാണ് സമരം അരങ്ങേറുക. വിമാനത്താവളങ്ങൾ അടച്ച് പൂട്ടുന്നതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. 350 ഓളം ക്യാബിൻ ക്രൂ അംഗങ്ങളുടെയും 150 പൈലറ്റുമാരുടെയും തൊഴിൽ നഷ്ടമായേക്കും. ഇതിന് എതിരെയാണ് യൂണിയൻ പ്രതിഷേധം ശക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP