Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിഹസിച്ചവരുടെയും വഞ്ചിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ ഇനി തല ഉയർത്തി നിൽക്കും; കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയയും കൂട്ടുകാരൻ അഥർവും വിവാഹിതരാകുന്നു; ഹെയ്ദി ട്രാൻസ് വുമണും അഥർവ് ട്രാൻസ്മാനും; ഇരുവരുടെയും പ്രണയം സഫലമാക്കുന്നത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം

പരിഹസിച്ചവരുടെയും വഞ്ചിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ ഇനി തല ഉയർത്തി നിൽക്കും; കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയയും കൂട്ടുകാരൻ അഥർവും വിവാഹിതരാകുന്നു; ഹെയ്ദി ട്രാൻസ് വുമണും അഥർവ് ട്രാൻസ്മാനും; ഇരുവരുടെയും പ്രണയം സഫലമാക്കുന്നത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം

ജംഷാദ് മലപ്പുറം

കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കേരളത്തിലൊരു ട്രാൻസ്ജെൻഡർ വിവാഹം വരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാൻ ആയ അഥർവും തമ്മിലാണ് വിവാഹിതരാകുന്നത്. ഹെയ്ദി ട്രാൻസ് വുമണും, അർഥവ് ട്രാൻസ്മാനുമാണ്. ഇരുവീട്ടുകാരും ചേർന്ന് വിവാഹം ഉറപ്പിച്ചെങ്കിലും തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ട്രാൻസ്ജെന്റർ നിയമപ്രകാരം പ്രമുഖ മേക്കപ്പ് അർട്ടിസ്റ്റ് രെഞ്ചു രെഞ്ജിമറിന്റെ മകളാണ് ഹെയ്ദി. ആദ്യ ട്രാൻസ് ദമ്പതിമാരായ സൂര്യ ഇഷാന്റെ വളർത്തു മകനാണ് അഥർവ്. കേരളത്തിലെ ആദ്യ ട്രാൻസ് മാധ്യമ വിദ്യാർത്ഥിയും ജേർണലിസ്റ്റുമാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രെസ്സ്‌ക്ലബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും 2018-19 ബാച്ചിൽ ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച ഹെയ്ദി ഇപ്പോൾ കൈരളി ചാനലിൽ ഇന്റേൺഷിപ്പ് ചെയ്തുവരികയാണ്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് അഥർവ്. മൂന്ന് വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ ഹെയ്ദി ശരീരംകൊണ്ടും പെണ്ണായി മാറിയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അഥർവിന്റെ ശസ്ത്രക്രിയ. 2018 നവംബർ 27ന് രെഞ്ചു അമ്മയുടെ പിറന്നാളിന് സൂര്യ അമ്മ കൊടുത്തുവിട്ട സമ്മാനവുമായി ഞങ്ങളെ ആലുവയിലെ വീട്ടിലേക്ക് കുടു(അഥർവ് ) വന്നപ്പോഴാണ് ഹെയ്ദിയുമായി പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം പ്രണയമായും, വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് ഹെയ്ദി പറഞ്ഞു.

ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്നു പിന്നീട് പരസ്പരം മനസിലാക്കി ഇഷ്ടം തോന്നിയപ്പോൾ അഥർവ് ആദ്യം തന്റെ വളർത്തമ്മയായ സൂര്യയോടു പറയുകയും പിന്നീട് അതു വീട്ടുകാരുടെ സമ്മതത്തോടെ രെഞ്ചിമാറോട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അഥർവിന്റെ വീട്ടുകാരും സൂര്യയും ഇഷാനും കൂടി ആലുവയിലെ രെഞ്ചിമാറിന്റെ വീട്ടിൽ വെച്ച് ഹെയ്ദിയെ പെണ്ണ് കാണുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു.

പ്രണയം പോലെ തന്നെ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന അഥർവ് ഹെയ്ദിയെ വിവാഹശേഷം തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ആലപ്പുഴയിലെ സ്വന്തം വസതിയിലേക്ക് കൊണ്ട് പോകും. ചെറിയ വയസ്സിലെ ട്രാൻസ് ആയതുകൊണ്ട് വീട്ടുകാർ അംഗീകരിച്ചിട്ടില്ലാത്ത ഹെയ്ദിയുടെ രക്ഷിതാവും കുടുംബവുമെല്ലാം രെഞ്ചു രഞ്ജിമാറാണ്. ജീവിതം എല്ലാവർക്കും മാതൃകയാവണമെന്നതിലുപരി സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. പരിഹസിച്ചവരുടെയും വഞ്ചിച്ചവരുടെയും ഒറ്റപെടുത്തിയവരുടെയുമെല്ലാം മുന്നിൽ അഭിമാനത്തോടെ സ്വന്തം അസ്തിത്വത്തിൽ വിജയകരമായി ജീവിക്കുകയാണ് ഇരുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP