Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ്'; ഷിക്കാഗോ മാർത്തോമാ ചർച്ച് ഡസ്പ്ലെയിൻസ് ഒന്നാമത്

എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ്'; ഷിക്കാഗോ മാർത്തോമാ ചർച്ച് ഡസ്പ്ലെയിൻസ് ഒന്നാമത്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒമ്പതാമത് വോളിബോൾ മത്സരത്തിൽ ഷിക്കാഗോ മാർത്തോമാ ചർച്ച് ഡസ്പ്ലെയിൻസ് ഒന്നാം സ്ഥാനവും, ക്നാനായ കാത്തലിക് ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നൈൽസിലുള്ള ഫെൽഡ്മാൻ റിക്രിയേഷൻ സെന്റർ ഇൻഡോർ കോർട്ടിൽ ഓഗസ്റ്റ് 11-നു ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച മത്സരത്തിൽ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുത്തു. വോളിബോൾ കമ്മിറ്റി ചെയർമാൻ റവ.ഡോ. മാത്യു പി. ഇടിക്കുള പ്രാർത്ഥനാനന്തരം ഏവരേയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുകയും, ടൂർണമെന്റ് കൺവീനർ ബഞ്ചമിൻ തോമസ് നിർദേശങ്ങൾ നൽകുകയും ചെയ്തു.

ടീമുകളുടെ രണ്ടു പൂളുകളിലായുള്ള മത്സരങ്ങൾ ആയിരുന്നു. ഫൈനൽ മത്സരത്തിൽ എത്തിയ ഷിക്കാഗോ മാർത്തോമാ ചർച്ച് ടീമും, ക്നാനായ കാത്തലിക് ചർച്ച് ടീമും ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തിൽ ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങളാണ് കാഴ്ചവെച്ചത്.ജനപങ്കാളിത്തംകൊണ്ടും ചെണ്ടമേളം, വാദ്യഘോഷണം എന്നിവകൊണ്ടും ഈ ടൂർണമെന്റ് ഒരു ഉത്സവമേളം തന്നെയായിരുന്നു.

എം വിപി നേഥൻ തോമസ്, ബെസ്റ്റ് ഓഫ് ഡിഫൻസ് ക്രിസ് ചാക്കോ, ബെസ്റ്റ് ഒഫൻസ് ഷോൺ കദളിമറ്റം എന്നിവരെ തെരഞ്ഞെടുത്തു.

ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി റവ.ഡോ മാത്യു പി ഇടിക്കുള (ചെയർമാൻ), ബെഞ്ചമിൻ തോമസ് (കൺവീനർ), രഞ്ജൻ ഏബ്രഹാം, ജയിംസ് പുത്തൻപുരയിൽ, ജോൺസൺ കണ്ണൂക്കാടൻ, റിൻസി കുര്യൻ, ജേക്കബ് കെ. ജോർജ്, തമ്പി മാത്യു എന്നീ കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.

ഫാ. ബാബു മഠത്തിപ്പറമ്പിൽ, റവ. സുനീത് മാത്യു, ജോർജ് പി. മാത്യു, ആന്റോ കവലയ്ക്കൽ, സിനിൽ ഫിലിപ്പ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി എന്ന നിലയിൽ കൗൺസിലിനെ നയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP