Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു

സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഷിക്കാഗോയിൽ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘർഷങ്ങളിൽ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകൾ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ ഡോ. .ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിൽ റീ മേക്കും ചെയ്യുന്നു.

കഥ, തിരക്കഥ, സംവിധാനം ഡോ ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഡോ.. ബിന്ദു ജയരാജും മുഖ്യ കഥാപാത്രമായി പ്രഫ. നാഥൻ പീക്കും, നായികയായി ഒലീവിയ കഫും, മറ്റു കഥാപാത്രങ്ങളായി എമ്മ കാട്ടൂക്കാരൻ, കെവിൻ ഗോമസ്, ജാമി ഗോമസ്, അലക്സ് സുള, നദ അൽരാജ്, ആബേൽ തിലലുന, കൈരളി ടിവി ഓർമ്മസ്വർശം ആങ്കർ ഡോ. സിമി ജസ്റ്റോ തുടങ്ങി അൻപതിലതികം കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തിൽ വേഷമിടുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ ജോയിയും പ്രവർത്തിക്കുന്നു .ഈ ചിത്രത്തിന്റെ കാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിങ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പനും , കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്ന ഈ ചിത്രം 2019 നവംബർ ആദ്യ വാരം പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ ജോ.ജയരാജ് ആലപ്പാട്ട് പറയുന്നു.

റോയി മുളകുന്നം അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP