Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ ഡോ ബിആർ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മ്യൂസിയമാക്കി നിലനിർത്താനാവില്ലെന്ന് പറഞ്ഞത് പ്രാദേശിക ഭരണകൂടം; മ്യൂസിയം നിലനിർത്താനായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ലെന്ന് റിപ്പോർട്ട്

ലണ്ടനിലെ ഡോ ബിആർ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മ്യൂസിയമാക്കി നിലനിർത്താനാവില്ലെന്ന് പറഞ്ഞത് പ്രാദേശിക ഭരണകൂടം; മ്യൂസിയം നിലനിർത്താനായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ലെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലണ്ടനിലുള്ള ഡോ ബിആർ അംബേദ്കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ. മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഇവിടെ പ്രവർത്തിക്കുന്ന മ്യൂസിയത്തിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സ്മാരകം അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിദ്യാർത്ഥിയായിരിക്കെ അംബേദ്കർ താമസിച്ചിരുന്ന സ്ഥലമാണിത്. 1921-22 കാലത്തായിരുന്നു ഇത്. 10 കിങ് ഹെന്റിസ് റോഡിലുള്ള 2550 ചതുരശ്ര അടി വിസ്തൃതിയുള്ള നാല് നില കെട്ടിടമാണിത്. മഹാരാഷ്ട്ര സർക്കാർ 3.1 ദശലക്ഷം പൗണ്ട് ചിലവഴിച്ചാണ് കെട്ടിടം വാങ്ങിയത്. 2015 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ഇപ്പോൾ ഈ കെട്ടിടം മ്യൂസിയമാക്കി നിലനിർത്താനാവില്ലെന്നും ഇവിടം താമസസ്ഥലമാക്കി ഉപയോഗിക്കാമെന്നുമാണ് പ്രാദേശിക ഭരണസമിതി ഉത്തരവിട്ടിരിക്കുന്നത്. മ്യൂസിയമാക്കിയ കെട്ടിടത്തിൽ നിലവിൽ താമസസൗകര്യവുമുണ്ട്. ഇങ്ങനെയുള്ള കെട്ടിടത്തിന് മ്യൂസിയം ലൈസൻസ് നൽകാനാവില്ലെന്നാണ് സമിതി പറയുന്നത്. അതേസമയം മ്യൂസിയം നിലനിർത്താനായി മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മ്യൂസിയമാക്കിയ കെട്ടിടത്തിലേക്ക് താമസക്കാർക്കൊപ്പം നിരവധി പേർ വരുന്നെന്നും ഇവർ ബഹളമുണ്ടാക്കുന്നുവെന്നും അയൽവാസികൾ പരാതിപ്പെട്ടിരുന്നു.

അംബേദ്കറിന്റെ കിടപ്പുമുറി പുനഃക്രമീകരിച്ച ശേഷം ഇതിനകത്ത് അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ജീവിതം വ്യക്തമാക്കുന്ന ചിത്രങ്ങളും അംബേദ്കർ തന്നെ എഴുതിയ പുസ്തകങ്ങളും നിറച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ഇന്ത്യൻ എംബസിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP