Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഏഷ്യയിലെ ആദ്യ ഗോത്രവർഗ്ഗ സമൂഹം; സംസാരിക്കുന്നത് ആദിദ്രാവിഡ ഭാഷയുടെ വകഭേദത്തിൽ; പ്രളയം തകർത്തപ്പോൾ ഉണ്ണാനോ ഉടുക്കാനോ ഇല്ലാതായി; ചോലനായ്ക്കർ ! ഉൾക്കാടുകളിൽ അവരെത്തേടിയുള്ള യാത്രകളിലാണ്; സൂരജ് പാലാക്കാരൻ നടത്തിയ യാത്ര കാണാം

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഏഷ്യയിലെ ആദ്യ ഗോത്രവർഗ്ഗ സമൂഹം; സംസാരിക്കുന്നത് ആദിദ്രാവിഡ ഭാഷയുടെ വകഭേദത്തിൽ; പ്രളയം തകർത്തപ്പോൾ ഉണ്ണാനോ ഉടുക്കാനോ ഇല്ലാതായി; ചോലനായ്ക്കർ ! ഉൾക്കാടുകളിൽ അവരെത്തേടിയുള്ള യാത്രകളിലാണ്; സൂരജ് പാലാക്കാരൻ നടത്തിയ യാത്ര കാണാം

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ: കാടും മേടും താണ്ടി കാണാൻ പോയത് ഇവരെയാണ്!' കണക്കനുസരിച്ച് പശ്ചിമഘട്ടത്തിലെ ആദിവാസി സമൂഹത്തിലെ ചോലനായ്ക്കർ വിഭാഗത്തിലുള്ളവർ ഇനി ഇരുനൂറ്റി അറുപത് പേരോളമേ അവശേഷിക്കുന്നുള്ളു....ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ. കാട്ടുനായ്ക്കർ എന്നും വിളിക്കുന്നു. മലപ്പുറം ജില്ലയിൽ നിലമ്പൂർ വനപ്രദേശത്ത് (സൈലന്റ് വാലി മേഖലയിൽ) വസിക്കുന്ന ഒരു ആദിവാസി വിഭാഗം.

കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വീടുകൾ നിർമ്മിച്ചു നൽകിയെങ്കിലും ഇവരിൽ പലരും അളകളലിലേക്ക് തന്നെ മടങ്ങി. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. എഴുത്തുവിദ്യ വശമില്ല.... സൂരജ് പാലാക്കാരൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP