Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാര കുറ്റത്തിന് തുറുങ്കിൽ അടയ്ക്കപ്പെട്ട അനേകം പാവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ വിവിധ ജയിലുകളിൽ ഉണ്ട്; കാട്ടറബികളുടെ ചവിട്ടും കുത്തുമേറ്റ് നാടു വിട്ടതു കൊണ്ട് മാത്രം വെളിച്ചം കാണാതെ ഇരുട്ടറകളിൽ അടയ്ക്കപ്പെട്ടവരുടെ കഥ പറയാൻ എല്ലാ പ്രവാസികൾക്കും പറ്റും; ലേബർ ക്യാമ്പുകളിൽ വെയിലേറ്റ് വാടിയാലും അടിമപ്പണി ചെയ്യുന്നവർ അനേകം; അവർക്കൊന്നും വേണ്ടി ശബ്ദം പൊങ്ങാത്ത പിണറായിക്ക് എങ്ങനെയാണ് ചെക്ക് കേസിലെ പ്രതിക്കായി ഞെട്ടിയെണീക്കാൻ കഴിയുന്നത്

നിസാര കുറ്റത്തിന് തുറുങ്കിൽ അടയ്ക്കപ്പെട്ട അനേകം പാവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ വിവിധ ജയിലുകളിൽ ഉണ്ട്; കാട്ടറബികളുടെ ചവിട്ടും കുത്തുമേറ്റ് നാടു വിട്ടതു കൊണ്ട് മാത്രം വെളിച്ചം കാണാതെ ഇരുട്ടറകളിൽ അടയ്ക്കപ്പെട്ടവരുടെ കഥ പറയാൻ  എല്ലാ പ്രവാസികൾക്കും പറ്റും; ലേബർ ക്യാമ്പുകളിൽ വെയിലേറ്റ് വാടിയാലും അടിമപ്പണി  ചെയ്യുന്നവർ അനേകം; അവർക്കൊന്നും വേണ്ടി ശബ്ദം പൊങ്ങാത്ത പിണറായിക്ക് എങ്ങനെയാണ് ചെക്ക് കേസിലെ പ്രതിക്കായി ഞെട്ടിയെണീക്കാൻ കഴിയുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഒരു മലയാളി പോലും ജയിലിൽ കിടക്കാത്ത സുന്ദരമായ ഭാരതമാണ് എന്റെ സ്വപ്‌നം. ക്രിമിനലുകളെ പോലും ജയിൽ അടയ്ക്കാത പുനരധിവാസ കേന്ദ്രങ്ങളിൽ താമസിപ്പിച്ച് നന്നാക്കി എടുക്കണം എന്നതാണ് എന്റെ ആഗ്രഹം വധശിക്ഷ ചിന്തിക്കാൻ പോലും ആവാത്തതാവണം. ശിക്ഷയെന്നത് ഒരു മനുഷ്യനെ നശിപ്പിക്കുന്നതിനാവാൻ പാടില്ല അവനെ നന്നാക്കി എടുക്കുന്നതിനാവണം എന്റെ ആഗ്രഹം. പക്ഷേ ഇതൊക്കെ സ്വപ്‌നങ്ങളിൽ ചുമന്നുകൊണ്ടു നടക്കാൻ മാത്രമെ നമുക്ക് സാധിക്കു.

ക്രിമിലനുകളെ ജയിൽ അടയ്ക്കുകയും വേണ്ടിവന്നാൽ തൂക്കി കൊല്ലുകയുമാണ് നമ്മുടെ രീതി. അതല്ലാത്ത സുന്ദരമായ ഭാരതം നമ്മുടെ അടുത്ത തലമുറയ്‌ക്കെങ്കിലും കാണാൻ സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. എന്നാൽ ക്രിമിലനുകളോട് എന്തിനാണ് രണ്ടു തരം പരിഗണന എന്നെനിക്ക് മനസിലാവുന്നില്ല. കേരളത്തിലെ എസ്എൻഡിപി എന്ന മഹത്തായ സമുദായ സാംസ്‌കാരിക സംഘടനയുടെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ വലിയ നേതാവും എൻഡിഎ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിൽ അടച്ചപ്പോൾ കേരള കേന്ദ്ര സർക്കാരുകൾ രാഷട്രീയ ഭിന്നത മറന്ന ഒരുമിച്ച് നിന്ന കാഴ്ചയാണ് എന്നെ ഞെട്ടിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ നീതിമാനാണെന്നും അദ്ദേഹത്തെ ആരോ കബളിപ്പിച്ചാതാണെന്നുമാണ് ഇപ്പോൾ ഈ നാട്ടിൽ ഉയരുന്നത്. അതായത് കള്ളപ്പരാതിയുടെ പേരിൽ യുഎഇ പൊലീസ് കേസെടുത്തെന്നും യുഎഇ പൊലീസ് ഒരു നീതിമാനായ മനുഷ്യനെ രണ്ടു ദിവസം അനാവശ്യമായി ജയിൽ അടച്ചെന്നും ഇന്ത്യ ഭരിക്കുന്ന സർക്കാരും കേരളം ഭരിക്കുന്ന സർക്കാരും ഒരു പോലെ വിശ്വസിക്കുന്നു. അവർ രണ്ടും ചേർന്ന് രണ്ടു നേതാക്കന്മാരുടെ മുൻ കയ്യിൽ വെള്ളാപ്പള്ളിയുടെ മകനെ പുറത്തിറക്കുന്നതിന് വേണ്ടി ചില വ്യവസായികളുടെ പിന്തുണയോടു കൂടി രാപ്പകൽ അധ്വാനിച്ചപ്പോൾ തുഷാറിന് ജാമ്യം കിട്ടി പുറത്തിറങ്ങി.

ഇന്ത്യയിലേതുപോലെ സ്വാധീനം ഉള്ളതുകൊണ്ടു മാത്രമല്ല തുഷാർ പുറത്തിറങ്ങിയത്. കൊടുക്കാനുള്ള കാശ് കെട്ടിവച്ച ശേഷമാണ് പുറത്തേക്ക് പോരുന്നത്. യുഎഇ എന്ന രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സാമ്പത്തിക കുറ്റകൃത്യം ചെയ്താൽ ആ പണം തിരിച്ചടച്ചാൽ അയാളെ മോചിതനാക്കും. അതുമാത്രമാണ് നടന്നിരിക്കുന്നത്. പിണറായി വിജയൻ ഉണർ പ്രവർത്തിച്ചപ്പോൾ വലിയ വ്യവസായികൾ കാശുമായി ഞെടിയിടയിൽ ക്യു നിന്നതിൽ അത്ഭുതമില്ല. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP